കണ്ണൂര്‍: ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍ നാടിന്റെ കണ്ണിലുണ്ണിയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാഴ്ത്തല്‍. അദ്ദേഹത്തെ മാധ്യമങ്ങള്‍ ഭീകരവാദിയായി ചിത്രീകരിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു. പി.കെ കുഞ്ഞനന്തന്റെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ഒടുവിൽ പിരിച്ചുവിടൽ പ്രഖ്യാപിച്ച് റെഡ്ഡിറ്റ്, കൂടുതൽ ജീവനക്കാർ പുറത്തേക്ക്
‘കുഞ്ഞനന്തനെ കുറിച്ച് എന്തൊക്കെയാണ് ഇവിടുത്തെ മാധ്യമങ്ങള്‍ പറഞ്ഞത്. വളരെ വലിയ ഭീകരവാദിയായി അവതരിപ്പിച്ചു. ഈ നാട്ടിലെ ജനങ്ങളുടെ കണ്ണിലുണ്ണിയായി വളര്‍ന്നുവന്ന കുഞ്ഞനന്തനെതിരായി മാധ്യമങ്ങള്‍ നീചമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തിന് ആയിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തിയത്’- ഗോവിന്ദന്‍ പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ ഗൂഢാലോചന നടത്തല്‍ അല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ‘പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് പല കേസുകളിലും പ്രതിയാകുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ സമരത്തിന്റെ ഭാഗമായി ജയിലില്‍ പോയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ പരീക്ഷയില്‍ പാസായി എന്ന് പറഞ്ഞ് കള്ള റെക്കോഡ് ഉണ്ടാക്കി. ബോധപൂര്‍വമാണ് ഇത് ചെയ്തത്. എസ്എഫ്ഐയെ മാധ്യമങ്ങള്‍ക്ക് കൊത്തിവലിക്കാന്‍ ഗൂഢാലോചന നടത്തിയതാണ്. ആര്‍ഷോ ഈ സംഭവം അറിയുക തന്നെ ഇല്ല’, ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
Post Your Comments