
തിരുവനന്തപുരം: കണ്ണൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ.
സംഭവത്തെക്കുറിച്ച് മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ജൂലൈയിൽ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്. വൈകുന്നേരം അഞ്ചുമണിയോടെയാണ് കുട്ടിയെ കാണാതായത്. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മറ്റൊരു വീടിന് സമീപം കുട്ടിയെ തെരുവുനായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
Post Your Comments