ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കലുങ്കിനടിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഈരാറ്റുപേട്ട മറ്റക്കര സ്വദേശിയായ 65 കാരൻ ഇബ്രാഹിമിനെ പിടികൂടിയതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇബ്രാഹിമിന്റെ സുഹൃത്തിന്റെ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇയാൾ ഇരയാക്കാൻ ശ്രമിച്ചത്.
സുഹൃത്തിന്റെ വീട്ടിലെ നിത്യ സന്ദർശകനായ ഇയാൾ, കഴിഞ്ഞ ദിവസം സുഹൃത്തിന്റെ വീട്ടിൽ ഒരു വിവാഹാലോചനയുമായി എത്തി, മടങ്ങുമ്പോൾ ആ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് വീടിനു താഴെ കനാലിന്റെ കലുങ്കിനടിയിൽ വന്നാൽ അവിടെ ഒരു സാധനമുണ്ട് കാണിച്ചു തരാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ട് വരികയായിരുന്നു.
പെൺകുട്ടിയുമായി ഇയാൾ കലുങ്കിനടിയിലേക്ക് ഇറങ്ങി പോകുന്നത് നാട്ടുകാർ കാണുകയായിരുന്നു. ഇതോടെ അവിടേക്കു എത്തിയ നാട്ടുകാരാണ് ഇബ്രാഹിമിനെ വിവസ്ത്രനായി കണ്ടെത്തുന്നത്. തുടർന്നു നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏല്പിക്കുകയും ,പോസ്കോ പ്രകാരം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇപ്പോൾ റിമാൻഡ് ചെയ്യുകയുമാണ് ഉണ്ടായത്. ഇത്തരക്കാരുടെ ശല്യം ഇപ്പോൾ നാട്ടിൽ പതിവ് കാഴ്ച്ച ആണെങ്കിലും ഈ സംഭവത്തിൽ നാട്ടുകർ ചേർന്നാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്.
Post Your Comments