തിരുവനന്തപുരം; ശബരിമല ആചാരങ്ങളെയും , അനുഷ്ഠാനങ്ങളെയും അപമാനിച്ച് പ്രശസ്ത നടൻ മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടി രംഗത്ത്.
ഇബ്രൂസ് ഡയറി എന്ന യൂട്യൂബ് പേജിലൂടെയാണ് ഇബ്രാഹിംകുട്ടി ഹരിവരാസനം എന്ന പേരിൽ കഥകൾ എഴുതിയിരിക്കുന്നത്. ശബരിമലയിലെ ആചാരങ്ങളിലും അനുഷാഠാനങ്ങളിലും മനസു മടുത്ത് പിതാവായ പരമശിവനെയും അമ്മയായ മഹാവിഷ്ണുവിനെയും കാണാനായി യാത്രയാകുന്ന ധർമ്മ ശാസ്താവാണ് കഥയിലുള്ളത്.
ഹരിവരാസനം എന്നു തന്നെയാണ് തന്റെ കഥയ്ക്കും ഇബ്രാഹിം കുട്ടി പേര് നൽകിയിരിയ്ക്കുന്നത്. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും തന്നെ വന്നു കാണാമെന്നും എന്തിനാണ് നീതിയുടെ വഴികളിലൂടെ പോയതെന്നുമെല്ലാം ചോദ്യങ്ങൾ ഉയരുന്നുണ്ട്.
അഷ്ടബന്ധനം എന്നത് യഥാർഥത്തിൽ ഒരു ബന്ധനമാണെന്നും അതിൽ ഒരു ബന്ധനമാണ് ശ്രീകോവിലും ആചാരങ്ങളുമെന്നും കൂടി ഇബ്രാഹിം കുട്ടി കഥയിൽ പറഞ്ഞ് വയ്ക്കുന്നു.
Post Your Comments