Latest NewsNewsLife StyleHealth & Fitness

ക്യാന്‍സറിനെ പ്രതിരോധിക്കുന്ന അഞ്ച് പഴങ്ങള്‍ അറിയാം

ഹൃദ്രോഹം കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകളുടെ മരണത്തിനിടയാക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്നുവെന്നാണ് കണക്ക്. മെച്ചപ്പെട്ട ചികില്‍സാ സൗകരങ്ങള്‍ ലഭ്യമാകുന്നുണ്ടെങ്കിലും നാള്‍ക്കുനാള്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്.

തെറ്റായ ജീവിതശൈലിയാണ് ക്യാന്‍സറിന് പ്രധാന കാരണം. എന്തുകൊണ്ട് രോഗം വന്നു? ഇനിയെന്ത് ചെയ്യും എന്നുളള ചോദ്യങ്ങള്‍ക്ക് ഈ അവസരത്തില്‍ പ്രസക്തിയില്ല. ക്യാന്‍സറിനെ എങ്ങനെ തടയാം എന്നാണ് നാം ചിന്തിക്കേണ്ടത്. സൂര്യതാപം മുതല്‍ പുകവലി, അണുബാധകള്‍ എന്നിവയെല്ലാം ക്യന്‍സറിന് കാരണമാകുന്ന ഘടകങ്ങളാണ്. ചില ഭക്ഷണങ്ങള്‍ക്ക് ക്യാന്‍സറിനെ തടയാനുള്ള കഴിവുണ്ട്. ക്യാന്‍സറിനെ പ്രതിരോധിക്കുന്ന അഞ്ച് പഴങ്ങള്‍ അറിയാം

1. ആപ്പിള്‍

‘ഒരു ദിവസം ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തുന്നു’ എന്ന ഒരു ചൊല്ലു തന്നെയുണ്ട്. ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി, ആന്‍ഡിറോണ്‍ തുടങ്ങിയ പോഷകങ്ങള്‍ ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ക്യാന്‍സര്‍ കോശങ്ങളെ തടയുന്നതിനും സഹായിക്കും.

2. നാരങ്ങ

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായകമാണ് സിട്രസ് ഫ്രൂട്ടുകള്‍. നാരങ്ങയും ഓറഞ്ചുമൊക്കെ ധാരാളം കഴിച്ചോളൂ… ഈ പഴങ്ങളില്‍ വിറ്റാമിന്‍ സിയും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്കണ്ഠ അകറ്റുന്നതിനും ഈ പഴങ്ങള്‍ ഉത്തമമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

3. പിയര്‍ ഫ്രൂട്ട്

പിയര്‍ ഫ്രൂട്ടിന് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ചിലപ്പോള്‍ ക്യാന്‍സറിനെ ഉന്മൂലനം ചെയ്യാനുള്ള കഴിവും ഈ പഴങ്ങള്‍ക്കുണ്ട്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ധാരാളം ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മധുരവും രുചികരവുമായ ഈ പഴങ്ങള്‍ പ്രതിരോധശേഷി മെച്ചപ്പെടുന്നതിന് ഏറെ ഗുണകരമാണ്. കോപ്പര്‍, വിറ്റാമിന്‍ കെ, മറ്റ് പോഷകങ്ങള്‍ എന്നിവയ്ക്ക് പുറമേ, ആന്തോസയാനിന്‍സ് എന്ന പ്ലാന്റ് പിഗ്മെന്റും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു.

Read Also : അനിയൻ മിഥുൻ സർവ്വത്ര ഉഡായിപ്പ്, 1499 രൂപ കൊടുത്താൽ ആർക്കും കിട്ടുന്ന സമ്മാനം: തട്ടിപ്പ് വെളിപ്പെടുത്തി സന്ദീപ് വാര്യർ

4. വാഴപ്പഴം

ദഹനത്തിന്, പ്രത്യേകിച്ച് കാന്‍സര്‍ രോഗികള്‍ക്ക് വാഴപ്പഴം വളരെ ഗുണം ചെയ്യും. കാരണം അവയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. തുടര്‍ച്ചയായി ഛര്‍ദ്ദിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും നഷ്ടമാകുന്ന പൊട്ടാസ്യവും ഇലക്ട്രോലൈറ്റുകളും പുനസ്ഥാപിക്കുവാനും വാഴപ്പഴത്തിന് കഴിയും.

5. ബ്ലൂബെറി

ക്യാന്‍സര്‍ മൂലം ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥ അഥവാ കീമോ ബ്രെയിന്‍ സംബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്ന ഒരു പഴമാണ് ബ്ലൂബെറി. ഇത് ക്യാന്‍സര്‍ ചികിത്സയ്ക്കു ശേഷമുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക മാത്രമല്ല, രോഗികളെ ഊര്‍ജ്ജസ്വലരാക്കാനും സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി, മാംഗനീസ്, ഫൈബര്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ രോഗം തടയാനും സഹായകരമാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button