പഞ്ചാബിൽ വീണ്ടും അതിർത്തി കടന്ന് പാക് ഡ്രോൺ എത്തി. പഞ്ചാബിലെ അമൃതസർ ജില്ലയിലെ ഷൈദ്പൂർ കാലൻ എന്ന അതിർത്തി ഗ്രാമത്തിലെ ഗുരുദ്വാരയ്ക്ക് സമീപമാണ് ഡ്രോൺ പറന്നെത്തിയത്. തുടർന്ന് അതിർത്തി സുരക്ഷാസേന ഉദ്യോഗസ്ഥർ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും പാക് ഡ്രോൺ അതിർത്തി കടന്നെത്തുകയും, ബിഎസ്എഫിന്റെ നേതൃത്വത്തിൽ വെടിവെച്ചിടുകയും ചെയ്തിട്ടുണ്ട്. നിലവിൽ, അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ക്വാഡ്കോപ്റ്റർ വിഭാഗത്തിൽപ്പെടുന്ന മോഡൽ ഡിജെഐ മാട്രിസ് 3000 ആർടികെ സീരീസ് ഡ്രോണാണ് ഇത്തവണ വെടിവെച്ച് വീഴ്ത്തിയത്. പെട്ടെന്നുണ്ടായ പ്രഹരത്തിൽ ഡ്രോൺ പൂർണമായും തകർന്നിട്ടുണ്ട്. നിലവിൽ, പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ലഹരി കടത്തുന്നതിനായി വലിയ തോതിൽ പാക് ഡ്രോണുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സമാനമായ രീതിയിൽ പഞ്ചാബിന്റെ അതിർത്തിയിൽ നിന്നും ബിഎസ്എഫ് ഡ്രോണുകൾ വെടിവെച്ചിരുന്നു. ഈ ഡ്രോണുകളിൽ നിന്ന് അഞ്ചര കിലോ ഹെറോയിൻ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments