വിറ്റാമിനുകളുടെ ഒരു വലിയ കലവറയാണ് കോളിഫ്ളവർ. ഇതില്‍ സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന് അത്യാവശ്യവുമാണ്.
കോളിഫ്ളവറിലെ വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും. ക്രൂസിഫെറസ് ഫാമിലിയില്‍ പെടുന്ന ഒന്നായതു കൊണ്ട് ക്യാന്‍സര്‍ പ്രതിരോധശേഷിയും കോളിഫ്ളവറിനുണ്ട്. പ്രത്യേകിച്ച് ബ്രെസ്റ്റ് ക്യാന്‍സര്‍, ബ്ലാഡര്‍ ക്യാന്‍സര്‍, ലംഗ് ക്യാന്‍സര്‍ എന്നിവ ചെറുക്കുവാന്‍ ഇതിന് കഴിയും. കോളിഫ്ളവറില്‍ കലോറി തീരെ കുറവാണ്. അതുകൊണ്ടു തന്നെ, തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയില്‍ കോളിഫ്ളവര്‍ ഉള്‍പ്പെടുത്താം.
Read Also : അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകി കേന്ദ്രം, ഇന്ത്യൻ കമ്പനികൾ നേടിയത് കോടികളുടെ ഓർഡറുകൾ
ഹൃദയാരോഗ്യത്തിന് ചേര്‍ന്നൊരു പച്ചക്കറിയാണിത്. ഹൃദയപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. കോളിഫ്ളവറില്‍ ധാരാളം ഫോളേറ്റ്, വിറ്റാമിന്‍ എ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പുതുകോശങ്ങളുടെ രൂപീകരണത്തിന് സഹായിക്കും. അതുകൊണ്ടു തന്നെ, ഗര്‍ഭിണികള്‍ കോളിഫ്ളവര്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കും.
Post Your Comments