കല്യാണം, കുടുംബം എന്നിവയെ പരമ പുച്ഛത്തോടെ കാണുന്ന അന്തം സഖാത്തികള്‍ക്ക് ഇപ്പോള്‍ ഇതിലൊക്കെ വിശ്വാസമോ? അഞ്ജു പാര്‍വതി

അവിവാഹിതയാണ് അറസ്റ്റ് ചെയ്താല്‍ ഭാവിയെ ബാധിക്കുമെന്ന് വിദ്യ: കല്യാണം, കുടുംബം എന്നിവയെ പരമ പുച്ഛത്തോടെ കാണുന്ന അന്തം വട്ടകണ്ണട സഖാത്തികള്‍ക്ക് ഇപ്പോള്‍ ഇതിലൊക്കെ വിശ്വാസമോ എന്ന് അഞ്ജു പാര്‍വതി

തിരുവനന്തപുരം: അവിവാഹിതയാണ് അറസ്റ്റ് ചെയ്താല്‍ ഭാവിയെ ബാധിക്കുമെന്ന വാദവുമായി രംഗത്ത് എത്തിയ വ്യാജ സര്‍ട്ടിഫിക്കറ്റിലെ വിവാദ നായിക വിദ്യയെ ട്രോളി അഞ്ജു പാര്‍വതി. കുടുംബം, കുട്ടികള്‍ ഇത്യാദി എസ്റ്റാബ്ലിഷ്മെന്റ്സുകളെ പരമ പുച്ഛത്തോടെ കാണുന്ന പുരോഗമന അന്തം വട്ടകണ്ണട സഖാത്തികള്‍ക്ക് ഇപ്പോള്‍ വിവാഹിത -അവിവാഹിത ക്ലാസ്സ് ഡിവിഷണുകളില്‍ വിശ്വാസമോ എന്നാണ് അഞ്ജു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്. മറുനാടന്‍ മലയാളിക്കും ഷാജന്‍ സ്‌കറിയക്കും എതിരെ രോഷത്തോടെ പ്രതികരിച്ച ദീപ ടീച്ചറേയും അഞ്ജു തന്റെ കുറിപ്പില്‍ പരിഹസിച്ചിട്ടുണ്ട്.

Read Also: ബിപോർജോയ് ചുഴലിക്കാറ്റ്: ഗുജറാത്തിൽ ഓറഞ്ച് അലർട്ട്, അടിയന്തര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഒരു ഡസന്‍ വ്യാജ രേഖകള്‍ ചമച്ചു ജോലി നേടിയതിനും പുതിയ ജോലി നേടാന്‍ ശ്രമിച്ചതിനും അണ്ടര്‍ വേള്‍ഡ് ഒളിയിടത്തില്‍ ഇരിക്കുന്ന വ്യാജ സഖാത്തി വക സ്റ്റേറ്റ് മെന്റ് ആണ്. കല്യാണം, കുടുംബം, കുട്ടികള്‍ ഇത്യാദി എസ്റ്റാബ്ലിഷ്‌മെന്റ്‌സുകളെ പരമ പുച്ഛത്തോടെ കാണുന്ന പുരോഗമന അന്തം വട്ടകണ്ണട സഖാത്തികള്‍ക്ക് ഇപ്പോള്‍ വിവാഹിത -അവിവാഹിത ക്ലാസ്സ് ഡിവിഷണുകളില്‍ വിശ്വാസം ഉണ്ടത്രേ ??????’

 

‘രണ്ടാമത്തേത്, ഷാജന്‍ സ്‌കറിയയുടെ വ്യാജ നിര്‍മ്മിതി വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിക്കുന്ന നിലമ്പൂര്‍ സുല്‍ത്താന് സപ്പോട്ട നല്‍കാന്‍ വന്ന ജൈവ ബുദ്ധിജീവി ടീച്ചര്‍. കഴിഞ്ഞ കുറേ ദിവസങ്ങള്‍ ആയിട്ട് ടീച്ചര്‍ മറുനാടന്‍ പുറത്തു വിട്ട വ്യാജ വാര്‍ത്തകള്‍ക്ക് എതിരെയുള്ള ധാര്‍മിക രോഷത്തിലാണ്. മറുനാടനില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ കുറിച്ച് സഹതാപം തോന്നുന്നുവെന്ന്! എന്തിന്? എന്റെ അറിവില്‍ ആ വാര്‍ത്ത വായിക്കുന്ന പെണ്‍കുട്ടികള്‍ ആരാനും വേറെ ചാനലില്‍ എഴുതി വിട്ട വാര്‍ത്താശകലങ്ങള്‍ കോപ്പി അടിച്ചിട്ടില്ല. എന്നിട്ട് അത് തന്റേത് എന്ന് നുണ പറഞ്ഞിട്ടില്ല.കള്ളം തൊണ്ടിയോടെ പിടിച്ചിട്ടും ഉളുപ്പില്ലാതെ ന്യായീകരിച്ചു മെഴുകാനും ശ്രമിച്ചിട്ടില്ല! പിന്നെ കൈരളിയിലും ദേശാപമാനിയിലും കയറി പ്പറ്റാന്‍ അതുങ്ങടെ കയ്യില്‍ പ്രസ്സ് ക്ലബ്ബിന്റെ പേരില്‍ ഉണ്ടാക്കിയ വ്യാജ ലെറ്റര്‍ ഹെഡ്ഡും വ്യാജ സീലും വ്യാജ ഒപ്പും വ്യാജ ജേര്‍ണ്ണലിസം സര്‍ട്ടിഫിക്കറ്റും വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കുന്ന വിദ്യ ഉണ്ടാവില്ല’.

‘ഷാജന്‍ സ്‌കറിയ ഒരുപാട് വ്യാജ വാര്‍ത്തകള്‍ വായിച്ചിട്ടുണ്ടാകാം. പക്ഷേ എല്ലാ ചാനലുകളിലും പത്രങ്ങളിലും വാര്‍ത്ത വന്ന പ്രമാദമായ കവിത മോഷണം ഷാജന്റെ വ്യാജ മാധ്യമ സൃഷ്ടി ആയിരുന്നുവോ? കവിതയുടെ യഥാര്‍ത്ഥ ഉടമ കലേഷ് രംഗത്ത് ഇറങ്ങിയപ്പോള്‍ പോലും അത് സമ്മതിക്കാതെ മനോരമ ചാനലില്‍ നട്ടാല്‍ കുരുക്കാത്ത കള്ളം പറഞ്ഞ ടീച്ചര്‍ പ്രമുഖയ്ക്ക് ഒക്കെ എന്ത് ധാര്‍മികത ആണുള്ളത് ഷാജനെതിരെ പറയുവാന്‍? അയാള്‍ വ്യാജ വാര്‍ത്ത ചെയ്‌തെങ്കില്‍ നിങ്ങള്‍ ചെയ്തത് അന്യന്റെ ചിന്തയെയും ഭാവനയെയും ഉളുപ്പില്ലാതെ കട്ടെടുത്ത മോഷണം തന്നെ അല്ലേ? അതും ഒരു അദ്ധ്യാപികയായി ജോലി ചെയ്ത് കൊണ്ട്! നിങ്ങളെ കുറിച്ച് ഈ അവസരത്തില്‍ പറയേണ്ട എന്ന് കരുതിയത് ആണ്. പക്ഷേ അനാവശ്യമായി ആ ചാനലില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ ഓര്‍ത്ത് നിങ്ങള്‍ക്ക് സഹതാപം വരുന്നു എന്നെഴുതിയപ്പോള്‍ ഇത്രയെങ്കിലും തിരികെ പറയണം എന്ന് അദ്ധ്യാപികയായ എനിക്കും തോന്നി. അത്ര മാത്രം! ഇനി ഇതിന്റെ അടിയിലും വരും മോദിയുടെ സര്‍ട്ടിഫിക്കറ്റ് എന്നും പറഞ്ഞ് കുറേ അന്തങ്ങള്‍! അവറ്റകളോട് വെറും സഹതാപം മാത്രം.’

Share
Leave a Comment