Latest NewsNewsBusiness

കാർഷിക മേഖലയ്ക്ക് സഹായഹസ്തവുമായി ആമസോൺ ഇന്ത്യ, പുതിയ പദ്ധതിക്ക് ഉടൻ തുടക്കമിടും

കർഷകർക്ക് കൃഷി ചെയ്യുന്നതിന് ആവശ്യമായ ഉൽപ്പന്നങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് നൽകുന്ന സേവനമാണ് 'കിസാൻ സ്റ്റോർ'

രാജ്യത്തെ കാർഷിക മേഖലയിലേക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. കൃഷി മെച്ചപ്പെടുത്തുന്നതിനായി കർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാരുമായി കൈകോർത്ത് പുതിയ പദ്ധതി ആവിഷ്കരിക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആമസോൺ ഇന്ത്യയും സർക്കാരിന്റെ കൃഷി ഗവേഷണ വിഭാഗമായ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി കർഷകർക്ക് ആമസോൺ ഇന്ത്യയുടെ ‘കിസാൻ സ്റ്റോറിൽ’ അംഗമാകാവുന്നതാണ്. കർഷകർക്ക് വിവിധ വിളകളുടെ ശാസ്ത്രീയമായ കൃഷിരീതിയെക്കുറിച്ച് മാർഗ്ഗ നിർദ്ദേശം നൽകാനും മികച്ച വിളവും, വരുമാനവും നേടാനും ഇതിലൂടെ സാധിക്കുന്നതാണ്. കൂടാതെ, ആമസോൺ ഫ്രഷ് വഴി ഓർഡർ ചെയ്യുന്നതിലൂടെ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പുത്തൻ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ ഈ കരാറിലൂടെ കഴിയും. കർഷകർക്ക് ആവശ്യമായ കൃഷി രീതികൾ മെച്ചപ്പെടുത്തുന്നതിനും, കാർഷിക ലാഭം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാകും. കർഷകർക്ക് കൃഷി ചെയ്യുന്നതിന് ആവശ്യമായ ഉൽപ്പന്നങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് നൽകുന്ന സേവനമാണ് ‘കിസാൻ സ്റ്റോർ’.

Also Read: ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്‍ നാടിന്റെ കണ്ണിലുണ്ണിയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button