Latest NewsIndia

ബെംഗളൂരുവിൽ ഡച്ച് യൂട്യൂബറെ കയ്യേറ്റം ചെയ്തു, ആക്രമണം വീഡിയോ ചിത്രീകരിക്കുന്നതിനിടെ

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ വിദേശ യൂട്യൂബർക്ക് നേരെ ആക്രമണം. വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഡച്ച് യൂട്യൂബറെ ഒരാൾ അസഭ്യം പറയുകയും കൈപിടിച്ച് തിരിക്കുകയുമായിരുന്നു. ഡെച്ചുകാരനായ യൂട്യൂബർ പെട്രോ മോത്തയ്ക്കാണ് ദുരനുഭവം നേരിട്ടത്. സംഭവത്തിൽ പ്രതിയായ കച്ചവടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ചിക്കപ്പേട്ടിലെ ചോർ ബസാറിലാണ് സംഭവം. ചോർ ബസാറിലൂടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് മുന്നോട്ടുനീങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഇതിനിടെ ഒരു കച്ചവടക്കാരൻ ഇദ്ദേഹത്തെ അസഭ്യം പറയുകയും കൈപിടിച്ച് തിരിക്കുകയുമായിരുന്നു. മോത്തയുടെ ക്യാമറ തട്ടിയെടുക്കാൻ ഇയാൾ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ആക്രമണത്തിൽനിന്ന് യൂട്യൂബർ ഓടി രക്ഷപ്പെടുകയായിരുന്നു. നിലവിൽ ഇദ്ദേഹം ബെംഗളൂരു നഗരം വിട്ട് പോയിട്ടുണ്ടെന്നാണ് വിവരം. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button