സൗജന്യമായി ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം, കാലാവധി തീരാൻ ഇനി രണ്ട് ദിവസം

സൗജന്യമായി ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ജൂൺ 14 വരെയാണ് പൗരന്മാർക്ക് സമയം അനുവദിച്ചിരിക്കുന്നത്

രാജ്യത്ത് വളരെയധികം പ്രാധാന്യമുള്ള രേഖയാണ് ആധാർ. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ 12 അക്ക ആധാർ നമ്പർ പല ആവശ്യങ്ങൾക്കും തിരിച്ചറിയൽ രേഖയായി മാറിയിട്ടുണ്ട്. എല്ലാ പൗരന്മാരും പത്ത് വർഷം കൂടുമ്പോൾ നിർബന്ധമായും ആധാറിലെ വിവരങ്ങൾ പുതുക്കേണ്ടതാണ്. ഇത്തരം വിവരങ്ങൾ പുതുക്കാത്ത പക്ഷം ചില സേവനങ്ങളിൽ തടസ്സം നേരിട്ടേക്കാമെന്ന് അധികൃതർ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാർച്ച് മാസം മുതൽ പൗരന്മാർക്ക് സൗജന്യമായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള അവസരം കേന്ദ്രം ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ‘മൈ ആധാർ’ പോർട്ടലിലെ സൗജന്യ ഡോക്യുമെന്റ് അപ്ഡേറ്റഡ് ഫീച്ചർ പ്രയോജനപ്പെടുത്തിയാൽ യാതൊരു ഫീസും അടയ്ക്കാതെ തന്നെ ആധാറിലെ വിവരങ്ങൾ പുതുക്കാൻ സാധിക്കും. സാധാരണയായി ഈ സേവനങ്ങൾക്ക് 50 രൂപയാണ് ഈടാക്കുന്നത്. സൗജന്യമായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ജൂൺ 14 വരെയാണ് പൗരന്മാർക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഈ സമയപരിധി അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതിനാൽ, നിർബന്ധമായും ഈ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.

Also Read: ലോറി സ്കൂട്ടറിൻ്റെ ഹാൻഡലിൽ തട്ടി മറിഞ്ഞ് വിമുക്തഭടൻ മരിച്ചു

Share
Leave a Comment