WayanadLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ എക്സൈസ് പിടിയിൽ

നെ​ന്മേ​നി ക​ര​ടി​പ്പാ​റ നൊ​ട്ട​ത്ത് വീ​ട്ടി​ൽ സു​ഹൈ​ൽ (23), നെ​ന്മേ​നി ക​ര​ടി​പ്പാ​റ കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ അ​ൻ​ഷാ​ദ് (24) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

പു​ൽ​പ​ള്ളി: ക​ഞ്ചാ​വു​മാ​യി യു​വാ​ക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. നെ​ന്മേ​നി ക​ര​ടി​പ്പാ​റ നൊ​ട്ട​ത്ത് വീ​ട്ടി​ൽ സു​ഹൈ​ൽ (23), നെ​ന്മേ​നി ക​ര​ടി​പ്പാ​റ കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ അ​ൻ​ഷാ​ദ് (24) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ പെ​രി​ക്ക​ല്ലൂ​ർ, ക​ബ​നി തീ​ര മേ​ഖ​ല​ക​ളി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആണ് ഇവർ പിടിയിലായത്.

Read Also : മാതളത്തിന്‍റെ തൊലി ഉപയോഗിച്ച് വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…

സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ക്സൈ​സ് ഓ​ഫീസി​ലെ പ്രി​വ​ന്റീ​വ് ഓ​ഫീസ​ർ വി.​എ. ഉ​മ്മ​റും സം​ഘ​വും ചേർന്നാണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. 52 ഗ്രാം ​ക​ഞ്ചാ​വ് പ്ര​തി​ക​ളി​ൽ​നി​ന്നും പി​ടിച്ചെടുത്തു. പ്ര​തി​ക​ൾ​ക്ക് എ​തി​രെ പു​ൽ​പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും ക​ഞ്ചാ​വ് കേ​സു​ണ്ട്. ര​ണ്ടാ​ഴ്ച മു​മ്പ് അ​ര കി​ലോ ക​ഞ്ചാ​വും കാ​റും അ​ട​ക്കം നാ​ലു പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ അ​മ​ൽ തോ​മ​സ്, ജി​ബി​ൻ, ഷി​നോ​ജ്, ര​തീ​ഷ്, സു​ദി​വ്യ ബാ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button