KeralaLatest NewsNews

ഉള്ളിക്ക് 80, ചെറുപയറിന് 140; സാധാരണക്കാരെ ശ്വാസംമുട്ടിച്ച് സാധനങ്ങൾക്ക് പൊള്ളുന്ന വില, അനക്കമില്ലാതെ ഭക്ഷ്യവകുപ്പ്

സംസ്ഥാനത്ത് പലചരക്ക് സാധനങ്ങൾക്ക് പൊള്ളുന്ന വില. പൂഴ്ത്തിവെയ്പ്പ് വിലക്കയറ്റത്തിന് ഒരു കാരണമാകുന്നുവെന്ന് വ്യാപാരികൾ ആരോപിക്കവെയാണ് സാധനങ്ങൾക്ക് വീണ്ടും വില കൂടിയിരിക്കുന്നത്. വിലക്കയറ്റം സാധാരണക്കാരെ ശ്വാസംമുട്ടിക്കുന്ന പരുവത്തിൽ എത്തിയിട്ടും ഭക്ഷ്യവകുപ്പിന് മാത്രം മിണ്ടാട്ടമില്ല. 30 രൂപ മുതൽ 200 രൂപ വരെയാണ് രണ്ടാഴ്ചയ്ക്കുളളില്‍ വില കൂടിയത്.

ഉള്ളിയുടെ വില 40 ല്‍ നിന്ന് 80 ആയി ഉയർന്നു. വെളുത്തുള്ളിക്കും വില കൂടി. കഴിഞ്ഞ ആഴ്ചയില്‍ നിന്ന് 35 രൂപയാണ് വെളുത്തുള്ളിക്ക് കൂടിയിരിക്കുന്നത്. സാമ്പാര്‍ പരിപ്പിന് 40 രൂപ കൂടി. കിലോയ്ക്ക് 230 ആയിരുന്ന വറ്റൽമുളക് ഇനി ലഭിക്കണമെങ്കിൽ 270 നൽകണം. വെളളകടല വില 105 ല്‍ നിന്ന് 155 ലേയ്ക്കും ചെറുപയര്‍ 110 ല്‍ നിന്ന് 140 ലേയ്ക്കും ഉഴുന്ന് വില 110 ല്‍ നിന്ന് 127 ലേയ്ക്കും കുതിച്ച് കയറി. ജീരക വില കിലോയ്ക്ക് ഒറ്റയടിക്ക് 200 രൂപയാണ് വര്‍ധിച്ചത്.

വിലക്കയറ്റം സാധാരണക്കാരായ ജനങ്ങളെ നല്ല രീതിയിൽ ബാധിച്ചിരിക്കുകയാണ്. ചെറുകിട ഹോട്ടൽ വ്യാപാരികൾക്കും വില താങ്ങാനാകുന്നില്ല. വിലകുറയ്ക്കാനുള്ള മാർഗ്ഗമൊന്നും ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button