Latest NewsKeralaNews

പോത്തുക്കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന: ഒരാൾ അറസ്റ്റിൽ

കൊല്ലം: കൊല്ലം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ്, പോത്ത് കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന, മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് ചെമ്മാൻമുക്കിൽ നിന്ന് കേസ് എടുത്തത്.

Read Also: തുരങ്കങ്ങൾക്കിടയിലൂടെ കുതിച്ചോടാൻ പട്ന-റാഞ്ചി വന്ദേ ഭാരത് എക്സ്പ്രസ്, ആദ്യ ട്രയൽ റൺ നാളെ ആരംഭിക്കും

കൊല്ലം വടക്കേവിള മണിച്ചിത്തോട് സ്വദേശി സക്കീർ ഹുസൈനാണ് ഷോൾഡർ ബാഗിൽ വച്ച് സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 6.3 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാൾക്ക് കടപ്പാക്കടയിൽ ഇറച്ചി വ്യാപാരമായിരുന്നു. ആന്ധ്രാപ്രദേശിൽ കാലികളെ വാങ്ങാൻ പോകുന്നതിന്റെ മറവിൽ അവിടെ നിന്നും കിലോയ്ക്ക് 7000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 20000/ രൂപയ്ക്കാണ് കൊല്ലത്ത് കൊണ്ടുവന്നു വിറ്റിരുന്നത്.

സൈബർ സെൽ സഹായത്തോട് കൂടി നടത്തിയ അന്വേഷണത്തിൽ കഞ്ചാവ് ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വരുന്നുണ്ടെന്ന് വ്യക്തമായിരുന്നു. പ്രതിയുടെ അന്തർ സംസ്ഥാന ബന്ധങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ വി റോബർട്ട് അറിയിച്ചു. സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിനൊപ്പം എക്‌സൈസ് ഇൻസ്പെക്ടർ ബി വിഷ്ണു, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ എം മനോജ്ലാൽ, പ്രിവന്റീവ് ഓഫിസർ കെ ജി രഘു, സിവിൽ എക്‌സൈസ് ഓഫിസർമാരായ ശ്രീനാഥ്, അനീഷ്, അജീഷ് ബാബു, സൂരജ് , വനിതാ സിവിൽ എക്‌സൈസ് ഓഫിസർമാരായ ജാസ്മിൻ എസ്, നിഷാമോൾ വി, വർഷ വിവേക് എന്നിവരും ഉണ്ടായിരുന്നു.

Read Also: ‘എസ്എഫ്ഐക്കാർ നടത്തുന്ന മനുഷ്യവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവർത്തികൾ മഹാരാജാസിൽ പഠിക്കുന്ന കാലം മുതൽ നേരിട്ടറിയാം’

shortlink

Related Articles

Post Your Comments

Related Articles


Back to top button