Latest NewsKeralaNews

വ്യാജരേഖ കേസ്, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെ. വിദ്യ

കൊച്ചി: ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ കെ വിദ്യ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് .

Read Also: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പിടിയിൽ

ഇതിനിടെ എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ നിര്‍മിച്ച കേസില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം പൊലീസ് തേടി. വിദ്യ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചതായി അഗളി പൊലീസ് അറിയിച്ചു. പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷണത്തിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ശനിയാഴ്ച രാവിലെ അന്വേഷണ സംഘം വിദ്യയുടെ തൃക്കരിപ്പൂര്‍ മണിയനൊടിയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് പോലീസ് സമീപത്ത് താമസിക്കുന്ന ബന്ധുക്കളുമായി സംസാരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വീടിന്റെ താക്കോല്‍ പോലീസിനു നല്‍കി. ബന്ധുവിന്റെയും അയല്‍വാസിയുടെയും സാന്നിധ്യത്തില്‍ വീടു തുറന്ന് ഒന്നരമണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും പ്രത്യേകിച്ചൊന്നും കിട്ടിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button