Latest NewsNewsTechnology

കുറഞ്ഞ വിലയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാൻ അവസരം! കിടിലൻ ഓഫറുമായി ഫ്ലിപ്കാർട്ട്

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 10 ശതമാനം വരെ ഡിസ്കൗണ്ട് നേടാൻ സാധിക്കും

മിക്ക ആളുകളുടെയും ഇഷ്ട ലിസ്റ്റിലുള്ള ഫോണാണ് ആപ്പിളിന്റെ ഐഫോൺ. പ്രീമിയം റേഞ്ചിലാണ് ഓരോ ഐഫോണുകളും ആപ്പിൾ പുറത്തിറക്കാനുള്ളത്. എന്നാൽ, ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വമ്പൻ വിലക്കിഴിവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഇത്തവണ ഫ്ലിപ്കാർട്ട് ഒരുക്കിയിരിക്കുന്നത്. കമ്പനി അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 13 മോഡലാണ് ഓഫർ വിലയിൽ സ്വന്തമാക്കാൻ സാധിക്കുക. പരിമിത കാലത്തേക്ക് മാത്രം ലഭിക്കുന്ന ഈ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം.

ഐഫോൺ 13 ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ 69,900 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. എന്നാൽ, 11,151 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടിൽ ഫ്ലിപ്കാർട്ടിൽ 58,749 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. അതേസമയം, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 10 ശതമാനം വരെ ഡിസ്കൗണ്ട് നേടാൻ സാധിക്കും. ഇതിനോടൊപ്പം എക്സ്ചേഞ്ച് ഓഫറും ഒരുക്കിയിട്ടുണ്ട്. പരമാവധി 30,000 രൂപ വരെയാണ് എക്സ്ചേഞ്ച് തുകയായി വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ വിലയിൽ കിടിലൻ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഐഫോൺ 13 മികച്ച ഓപ്ഷൻ തന്നെയാണ്.

Also Read: മാസം ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ലോകത്തിലെ ചില വിചിത്രമായ ജോലികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button