മയക്കുമരുന്നുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പ് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ മയക്കുമരുന്നുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പ് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. രണ്ടു കേസുകളിലായാണ് മൂന്നുപേര്‍ പിടിയിലായത്. ഒല്ലൂരില്‍ നിന്ന് എംഡിഎംഎയുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍ അപ്പും സുഹൃത്തായ എന്‍ജിനീയറുമാണ് പിടിയിലായത്. ദേശീയ ഭാരോദ്വഹന ടീമിലേക്ക് സെലക്ഷന്‍ ട്രയല്‍ കഴിഞ്ഞിരിക്കുന്ന മുകുന്ദപുരം കല്ലൂര്‍ കളത്തിങ്കല്‍ വീട്ടില്‍ സ്റ്റിബിന്‍ (30) ആണ് അറസ്റ്റിലായത്.

Read Also: സര്‍ക്കാര്‍ ജീവനക്കാർ സര്‍വീസിലിരുന്ന് സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചാല്‍ പണി പോകും: ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍

ഇയാളില്‍ നിന്ന് 4.85 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 12 ഗ്രാം എംഡിഎംഎയുമായി കല്ലൂര്‍ ഭരതദേശത്ത് കളപ്പുരയില്‍ ഷെറിനെ (32) അറസ്റ്റ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജി പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടിച്ചത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

നടത്തറ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വില്‍പ്പനയിലെ പ്രധാന കണ്ണി പിടിയിലാകുന്നത്. ബൈക്കില്‍ ഒന്നര കിലോയോളം കഞ്ചാവ് കടത്തുകയായിരുന്ന തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി മാളക്കാരന്‍ വീട്ടില്‍ റിക്സന്‍ തോമസാണ് പിടിയിലായത്. എക്സൈസ് സംസ്ഥാനമൊട്ടാകെയുള്ള ഹോട്ട്സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന രാത്രികാല പട്രോളിംഗിന്റെ ഭാഗമായിട്ടാണ് ഇയാള്‍ പിടിയിലായത്.

 

Share
Leave a Comment