എരുമപ്പെട്ടി: നിരോധിച്ച പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്ന വയോധിക അറസ്റ്റിൽ. എരുമപ്പെട്ടി കരിയന്നൂർ അണ്ടേക്കാട്ട് വീട്ടിൽ ബീവിയെ(70)യാണ് അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കരിയന്നൂരുള്ള വീട് കേന്ദ്രീകരിച്ചാണ് ബീവി നിരോധിച്ച ലഹരി ഉത്പന്നമായ ഹാൻസ് വിൽപന നടത്തിയിരുന്നത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുമാണ് വിൽപന നടത്തുന്നത്. തമിഴ്നാട്ടിൽ നിന്ന് വൻതോതിൽ എത്തിക്കുന്ന പുകയില വസ്തുക്കൾ മൂന്നിരട്ടി വില ഈടാക്കിയാണ് വിൽപന നടത്തിയിരുന്നത്.
പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ കെ.പി.ഷീബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് ഹാൻസ് വീട്ടിൽ കണ്ടെത്തിയത്.
സീനിയർ സി.പി.ഒ എ.ബി.ഷിഹാബുദ്ധീൻ, സി.പി.ഒമാരായ കെ.സഗുൺ, എ.ജയ, ഇ.സനൂപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Post Your Comments