ഇടുക്കി ജില്ലയ്ക്ക് ആശ്വാസമായുള്ള ട്രെയിൻ സർവീസ് ഈ മാസം ആരംഭിക്കും. ചെന്നൈ- ബോഡിനായ്ക്കന്നൂർ ട്രെയിൻ സർവീസാണ് ഈ മാസം 15 മുതൽ ആരംഭിക്കുക. ഇതോടെ, ഇടുക്കി ജില്ലക്കാരുടെ യാത്ര ക്ലേശത്തിന് വലിയ തോതിൽ പരിഹാരമാകും. മധുര, തേനി വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ജൂൺ 15ന് ചെന്നൈയിൽ നിന്നും കേന്ദ്രമന്ത്രി എല്‍. മുരുകൻ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.
ജൂൺ 15ന് രാത്രി 8:30ന് ആദ്യ സർവീസ് ആരംഭിക്കുന്നതാണ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് ബോഡിനായ്ക്കന്നൂരിലേക്കും, ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ തിരിച്ചും സർവീസ് ഉണ്ടാകും. ഉസ്‌ലംപെട്ടി, ആണ്ടിപ്പെട്ടി, തേനി എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. അതേസമയം, എല്ലാ ദിവസവും മധുര- ബോഡിനായ്ക്കന്നൂർ റൂട്ടിൽ അൺ-റിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുന്നതാണ്.
Also Read: രാത്രിയില്‍ തൈര് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
വിനോദസഞ്ചാരികൾക്കും ശബരിമല തീർഥാടകർക്കും ചെന്നൈ- ബോഡിനായ്ക്കന്നൂർ സർവീസ് ഏറെ ഗുണകരമാണ്. ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ നിന്നും 35 കിലോമീറ്ററും, കട്ടപ്പനയിൽ നിന്ന് 60 കിലോമീറ്ററും സഞ്ചരിച്ചാൽ ബോഡിനായ്ക്കന്നൂർ സ്റ്റേഷനിൽ എത്തിച്ചേരാൻ സാധിക്കും. റെയിൽവേ ലൈൻ ഇല്ലാത്ത ഇടുക്കിയുടെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ കൂടിയാണ് ബോഡിനായ്ക്കന്നൂർ.
Post Your Comments