തിരുവനന്തപുരം: തമിഴ്‌നാട്ടിലേയ്ക്ക് അരിക്കൊമ്പനെ കൊണ്ടുവിട്ടിട്ടും രക്ഷയില്ല. കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ നിന്നും അരിക്കൊമ്പന്‍ കേരള വനമേഖലയ്ക്ക് തൊട്ടരികെ എത്തിയെന്ന് വിവരം. നെയ്യാര്‍ വനമേഖലയ്ക്ക് വെറും ആറ് കിലോമീറ്റര്‍ അകലെ അരിക്കൊമ്പന്‍ എത്തിയെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. കേരളാ വനംവകുപ്പ് അരിക്കൊമ്പനിലെ റേഡിയോ സിഗ്‌നല്‍ നിരീക്ഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിനുള്ളില്‍ തമിഴ്‌നാട് വനംവകുപ്പ് തുറന്നുവിട്ടത്.
Read Also: ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നതായി പരാതി
അതേസമയം, അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് കടക്കാതെയിരിക്കാന്‍ നിരീക്ഷണം ശക്തമാക്കിയെന്നും വനപാലകര്‍ അറിയിച്ചു. ആന ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തിട്ടില്ല എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചിന്നക്കനാലില്‍ വെച്ചുണ്ടായിരുന്ന അതേ ആരോഗ്യാവസ്ഥയിലേക്ക് ആന എത്തിയിട്ടില്ല എന്നാണ് വിവരം. പഴയ ആരോഗ്യസ്ഥിതിയില്‍ ഒരു ദിവസം പതിനഞ്ചു മുതല്‍ ഇരുപത് കിലോമീറ്റര്‍വരെ അരിക്കൊമ്പന്‍ സഞ്ചരിക്കാറുണ്ട്. എന്നാല്‍, ശനിയാഴ്ച ആറു കിലോമീറ്റര്‍ മാത്രമാണ് അരിക്കൊമ്പന്‍ സഞ്ചരിച്ചത്.
Post Your Comments