തിരുവനന്തപുരം: മാർക്ക് ലിസ്റ്റ് വിവാദത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തത് സിപിഐ അനുകൂലിക്കുന്നില്ലെന്ന് മുന്‍ മന്ത്രി സി ദിവാകരന്‍. റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം ഇടതുമുന്നണിയുടെ പ്രഖ്യാപിത നയമാണെന്നും മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും സി ദിവാകരന്‍ പറഞ്ഞു.
വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നല്ല ഭരണാധികാരികള്‍ക്ക് കഴിയണം. പൊലീസ് നടപടിയോട് സിപിഐ യോജിക്കുന്നില്ലന്നും അദേഹം വ്യക്തമാക്കി. ആരുടേയോ പ്രീതി പിടിച്ച് പറ്റാന്‍ പൊലീസ് കുത്തിത്തിരിപ്പ് നടത്തുകയാണ്. സര്‍ക്കാര്‍ നടപടിയിലെ വിയോജിപ്പ് അനുയോജ്യമായ വേദിയില്‍ പറയുമെന്നും സി ദിവാകരന്‍ പറഞ്ഞു.
സാംസംഗ് എ സീരീസിൽ നിന്നും പുതിയൊരു 4ജി ഹാൻഡ്സെറ്റ് കൂടി വിപണിയിലേക്ക്, സവിശേഷതകൾ അറിയാം
നേരത്തെ, മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത് വന്നിരുന്നു. മാധ്യമ പ്രവർത്തക ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാല്‍, അത് ആരെയായാലും അവര്‍ക്കെതിരെ കേസെടുക്കണമെന്നും ഗൂഢാലോചനയില്‍ പങ്കെടുത്ത എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
‘ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടും ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചനയില്‍ പങ്കാളികളായ എല്ലാവരെയും പുറത്ത് കൊണ്ടുവരണം. ഈ കേസ് വ്യത്യസ്തമാണ്. മാധ്യമത്തിന്റെ പേരും പറഞ്ഞ് കേസില്‍ നിന്ന് ഒഴിവാകാന്‍ കഴിയില്ല. സർക്കാർ – എസ്എഫ്ഐ വിരുദ്ധ ക്യാമ്പയ്‌നിന്റെ പേരിൽ നടന്നാൽ മാധ്യമങ്ങൾക്കെതിരെയും കേസെടുക്കും. ഇനിയും കേസെടുക്കും നേരത്തെയും കേസെടുത്തിട്ടുണ്ട്,’ എംവി ഗോവിന്ദൻ പറഞ്ഞു.
Post Your Comments