ടെലഗ്രാമിന് സമാനമായ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ‘വാട്സ്ആപ്പ് ചാനൽ’ എന്ന പേരിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകൾ സബ്സ്ക്രൈബ് ചെയ്യാനും, അതുവഴി ലഭിക്കുന്ന പുതിയ അപ്ഡേറ്റുകൾ അറിയാനും സാധിക്കും. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും വളരെ വ്യത്യസ്ഥമായ ഫീച്ചറാണിത്. ചാനലുകൾ ഉള്ള സ്ഥാപനത്തിനോ, വ്യക്തിക്കോ തന്റെ സബ്സ്ക്രൈബർമാരോട് പറയാനുള്ള കാര്യങ്ങൾ വൺ വേ കമ്മ്യൂണിക്കേഷനിലൂടെയാണ് പങ്കുവെക്കാൻ സാധിക്കുക.
ചിത്രങ്ങൾ, വീഡിയോകൾ, സ്റ്റിക്കറുകൾ, പോളുകൾ, എന്നിവയെല്ലാം ചാനൽ മുഖാന്തരം പങ്കുവെക്കാൻ സാധിക്കും. ഏതെങ്കിലും ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിൽ, ആ ചാനലിലെ സന്ദേശങ്ങൾ ‘അപ്ഡേറ്റ്സ്’ എന്ന പ്രത്യേക ടാബിലാണ് കാണാൻ സാധിക്കുക. അതേസമയം, ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുന്നവർക്കും, അഡ്മിന്മാർക്കും സബ്സ്ക്രൈബർമാരുടെ ഫോൺ നമ്പറും പ്രൊഫൈൽ ചിത്രവും കാണാൻ സാധിക്കില്ല. നിലവിൽ, കൊളംബിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ മാത്രമാണ് വാട്സ്ആപ്പ് ചാനൽ ഫീച്ചർ എത്തിയിട്ടുള്ളത്. ഇവ ഉടൻ തന്നെ മറ്റ് രാജ്യങ്ങളിലെ ഉപഭോക്താക്കൾക്കും ലഭ്യമാക്കാനാണ് വാട്സ്ആപ്പിന്റെ പദ്ധതി.
Post Your Comments