ഇലക്ട്രിക് വാഹന രംഗത്ത് പുതിയ മാറ്റങ്ങളുമായി വൈദ്യുതി ബോർഡ്. റിപ്പോർട്ടുകൾ പ്രകാരം, എല്ലാ വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകളിലും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള മൊബൈൽ ആപ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കെ- മാപ് എന്ന് പേര് നൽകിയിരിക്കുന്ന ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് വാഹനം ചാർജ് ചെയ്യാൻ സാധിക്കും. നിലവിൽ, നാല് മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന സ്ഥാനത്താണ് കെ- മാപ് എത്തിയിരിക്കുന്നത്.
വൈദ്യുതി വാഹന രംഗത്ത് രാജ്യത്തിനകത്തും പുറത്തും സംഭവിക്കുന്ന മാറ്റങ്ങൾ അറിയുന്നതിനും, സംസ്ഥാനത്ത് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൃത്യമായ രീതിയിൽ ഏകോപിപ്പിക്കുന്നതിനുമായി ഇ- മൊബിലിറ്റി കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് മൊബൈൽ ആപ്പും പുറത്തിറക്കിയത്. മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചിരിക്കുന്നത്.
Post Your Comments