കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,550 രൂപയും പവന് 44,400 രൂപയുമായി.
ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 320 രൂപ കൂടിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലെ നിരക്കിലും പ്രകടമാകുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 10 രൂപ കുറഞ്ഞു. വിപണി വില 4600 രൂപയാണ്.
Read Also : ബൈക്കിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ വെട്ടി പരിക്കേൽപിച്ചു: ഒരാൾ പിടിയിൽ
അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വില ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 80 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.
Post Your Comments