നടൻ കൊല്ലം സുധി മരിക്കാനിടയായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന നടനും മിമിക്രി താരവുമായ ബിനു അടിമാലി ആശുപത്രി വിട്ടു. ചെറിയ ഒരു സർജറി അടക്കം കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ബിനു അടിമാലി ഇന്നലെയാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്. തനിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
‘എല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്തു, എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു. കുഴപ്പങ്ങളൊന്നുമില്ല. ഞാന്‍ ഇപ്പോള്‍ നടന്നല്ലേ കാറില്‍ കയറിയത്’, എന്നായിരുന്നു ബിനു അടിമാലി പ്രതികരിച്ചത്.
സ്റ്റാർ മാജികിലെ സീനിയര്‍ താരങ്ങളായ കൊല്ലം സുധിയും ബിനു അടിമാലിയും ഒന്നിച്ചെത്തിയപ്പോഴെല്ലാം പ്രേക്ഷകര്‍ ഇവരെ പോത്സാഹിപ്പിച്ചിട്ടുണ്ട്. വടകരയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോവുന്നതിനിടയിലായിരുന്നു സുധിയുടെ വിയോഗം. എല്ലാവരും നല്ല ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു അപകടം. ഉറങ്ങിക്കിടക്കുകയായിരുന്ന ബിനു അടിമാലി വലിയ ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റപ്പോള്‍ കണ്ടത് സുധിയുടെ പിടച്ചിലാണ്. ആ കാഴ്ചയുടെ ട്രോമ അദ്ദേഹത്തിന് ഇപ്പോഴും ഉണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
Post Your Comments