IdukkiKeralaNattuvarthaLatest NewsNews

മ​ധ്യ​വ​യ​സ്ക​നെ ക​മ്പി​വ​ടി​ക്ക് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു : യു​വാ​വ് അറസ്റ്റിൽ

ചി​ന്നാ​ർ പു​ളി​ക്കു​ന്നു വീ​ട്ടി​ൽ ബേ​ബി​ച്ച​നെ (55) അ​ടി​ച്ചു പ​രി​ക്ക​ൽ​​പ്പി​ച്ച സം​ഭ​വ​ത്തിൽ ചി​ന്നാ​ർ എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ കാ​ർ​ത്തി​ക്കി(23)നെ ആണ് ​അ​റ​സ്റ്റ് ചെ​യ്ത​ത്

ഉ​പ്പു​ത​റ: മ​ധ്യ​വ​യ​സ്ക​നെ ക​മ്പി​വ​ടി​ക്ക് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ. ചി​ന്നാ​ർ പു​ളി​ക്കു​ന്നു വീ​ട്ടി​ൽ ബേ​ബി​ച്ച​നെ (55) അ​ടി​ച്ചു പ​രി​ക്ക​ൽ​​പ്പി​ച്ച സം​ഭ​വ​ത്തിൽ ചി​ന്നാ​ർ എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ കാ​ർ​ത്തി​ക്കി(23)നെ ആണ് ​അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​പ്പു​ത​റ പൊ​ലീ​സ് ആണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : കെ വിദ്യ ഇപ്പോഴും ഒളിവിൽ; വിദ്യയെ തേടി എത്തിയ പോലീസ് കണ്ടത് പൂട്ടി കിടക്കുന്ന വീട്, വീട്ടിൽ ആരുമില്ല

ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ഹെ​ലി​ബ​റി​യ എ​സ്റ്റേ​റ്റ് ആ​ശു​പ​ത്രി റോ​ഡി​ൽ എ​സ്എ​ൻ​ഡി​പി കെ​ട്ടി​ട​ത്തി​നു സ​മീ​പം ആണ് സംഭവം. സു​ഹൃ​ത്ത് പ​ള​നി​യു​മാ​യി ബേബി​ച്ച​ൻ സം​സാ​രി​ക്കു​ന്ന​തി​നി​ടെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ക​മ്പി​വ​ടി​യു​മാ​യി കാ​ർ​ത്തി​ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

ആക്രമണത്തിൽ ബേ​ബി​ച്ച​ന്‍റെ കാ​ൽ​മു​ട്ട് ത​ക​രു​ക​യും ഒ​ടി​വു സം​ഭ​വി​ക്കു​ക​യും ചെ​യ്തു. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് മ​ർ​ദ്ദ​ന​ത്തി​നു കാ​ര​ണ​മെ​ന്ന് ഉ​പ്പു​ത​റ പൊലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button