KottayamLatest NewsKeralaNattuvarthaNews

പാചകം ചെയ്യവെ 70കാരിയെ വെട്ടിപ്പരിക്കേൽപിച്ചു: ഭർത്താവ് കസ്റ്റഡിയിൽ

മുളക്കുഴ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കൊഴുവല്ലൂർ തുണ്ടത്തിൽ കിഴക്കേതിൽ അമ്മിണി ബാബു(70) വിനാണ് വെട്ടേറ്റത്

ചെങ്ങന്നൂർ: അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിക്കവെ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. തുടർന്ന്, ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുളക്കുഴ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കൊഴുവല്ലൂർ തുണ്ടത്തിൽ കിഴക്കേതിൽ അമ്മിണി ബാബു(70) വിനാണ് വെട്ടേറ്റത്. ഭർത്താവ് എം.ടി. ബാബു ആണ് പിടിയിലായത്.

ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിക്കെ പിറകിലൂടെ വന്ന് വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. പ്രാണരക്ഷാർത്ഥം പുറത്തേക്കിറങ്ങി ഓടിയതിനാൽ കൂടുതൽ ആക്രമണത്തിൽ നിന്നും ഒഴിവായി.

Read Also : എച്ച്ഐവി ബാധിതനായ പ്രതിയുമായി സരസ്വതിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാത്തത് വൈരാഗ്യത്തിന് കാരണം? 

നിലവിളി ശബ്ദം കേട്ട് അയൽവാസികളെത്തിയാണ് അമ്മിണിയെ ആശുപത്രിയിൽ എത്തിച്ചത്. അമ്മിണിയുടെ നെറ്റിയുടെ ഇടത്ത് വശത്തും ഇടത്തുകൈയ്ക്കും മുറിവേറ്റു. തലക്കടിയും ഏറ്റിട്ടുണ്ട്. ഇവരെ ആദ്യം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചെങ്ങന്നൂർ എസ്.ഐ എം.സി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവം നടന്ന വീട്ടിൽ നിന്നുമാണ് ഭർത്താവ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ കുറേനാളായി മാനസികരോഗത്തിന് ചികിത്സയിലാണന്ന് പൊലീസ് പറഞ്ഞു. അമ്മിണിയും ബാബുവും മാത്രമാണ് വീട്ടിൽ കഴിയുന്നത്. ഏകമകൾ വിദേശത്താണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button