Latest NewsNewsIndia

മണിപ്പൂർ സംഘർഷം: ഗവർണർ അനുസൂയ ഉയ്കെയുടെ അധ്യക്ഷതയിൽ സമാധാന സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ

സമിതിയിൽ മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ അംഗങ്ങളാണ്

മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ സമാധാന സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ. ഗവർണർ അനുസൂയ ഉയ്കെയുടെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. സമിതിയിൽ മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ അംഗങ്ങളാണ്. കഴിഞ്ഞ ദിവസം മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാനം റഫർ ചെയ്ത 6 കേസുകൾ അന്വേഷിക്കാൻ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴിൽ സിബിഐ 10 അംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സമാധാന സമിതിക്കും രൂപം നൽകിയിരിക്കുന്നത്.

സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂർ സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ അദ്ദേഹം സമാധാന സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനോടൊപ്പം 6 എഫ്ഐആറുകളിൽ സിബിഐ അന്വേഷണവും അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. മണിപ്പൂരിൽ ക്രമസമാധാനം പുനസ്ഥാപിക്കാനും, വിവിധ വംശീയ വിഭാഗങ്ങൾക്കിടയിൽ സൗഹൃദപരമായ ആശയവിനിമയം സുഗമമാക്കാനുമാണ് സമാധാന സമിതിയിലൂടെ ലക്ഷ്യമിടുന്നത്. മെയ് മൂന്നിന് മലയോര ജില്ലകളിൽ പട്ടികവർഗ്ഗ പദവി ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്.

Also Read: നീർനായയുടെ ആക്രമണം: കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് കടിയേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button