KeralaLatest NewsNews

വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, വരും മണിക്കൂറിൽ ശക്തി പ്രാപിക്കാൻ സാധ്യത

ന്യൂനമർദ്ദത്തിന്റെ സ്വാധീനം കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും, ശക്തമായ മഴ അനുഭവപ്പെടാൻ സാധ്യതയുണ്ട്

വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതായി റിപ്പോർട്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദത്തിന്റെ സ്വാധീനം കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും, ശക്തമായ മഴ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 11 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ്ക്ക് സാധ്യതയുണ്ട്.

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ബിപോർജോയ് എന്ന അതിതീവ്ര ചുഴലിക്കാറ്റായി ഇതിനോടകം മാറിയിട്ടുണ്ട്. നിലവിൽ, മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലാണ് ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്. അടുത്ത 36 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റ് വടക്ക്, വടക്കുകിഴക്ക് ദിശയിലും, തുടർന്നുള്ള മൂന്ന് ദിവസം വടക്ക്, വടക്കുപടിഞ്ഞാൻ ദിശയിലേക്കും സഞ്ചരിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ഇന്ന് രാത്രി പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരളതീരത്ത് 3 മീറ്റർ മുതൽ 3.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുണ്ട്.

Also Read: ലൈംഗിക താൽപ്പര്യക്കുറവ് നേരത്തെയുള്ള മരണത്തിലേക്ക് നയിച്ചേക്കാം: പുതിയ പഠനം

shortlink

Related Articles

Post Your Comments

Related Articles


Back to top button