ഉപഭോക്താക്കൾ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. പലപ്പോഴും ഫോണിൽ പകർത്തിയ ചിത്രങ്ങൾ മറ്റൊരാൾക്ക് വാട്സ്ആപ്പ് മുഖാന്തരം അയക്കുമ്പോൾ ക്വാളിറ്റി നഷ്ടപ്പെട്ടു പോകാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായാണ് ഇത്തവണ വാട്സ്ആപ്പ് എത്തിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് ഇനി മുതൽ എച്ച്ഡി ക്വാളിറ്റിയിൽ തന്നെ ചിത്രങ്ങൾ അയക്കാൻ സാധിക്കുന്നതാണ്.
പുതിയ ഫീച്ചർ പ്രവർത്തനക്ഷമമാകുന്നതോടെ, ചിത്രങ്ങൾ അയക്കുമ്പോൾ എച്ച്ഡി ക്വാളിറ്റി, സ്റ്റാൻഡേർഡ് ക്വാളിറ്റി എന്നിങ്ങനെ രണ്ട് ഓപ്ഷൻ തെളിയുന്നതാണ്. ഉയർന്ന ക്വാളിറ്റിയിൽ ചിത്രങ്ങൾ അയക്കാൻ എച്ച്ഡി ക്വാളിറ്റി എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മതിയാകും. അതേസമയം, ക്യാമറയിൽ പകർത്തിയ അതേ ക്വാളിറ്റിയിൽ അയക്കാൻ സ്റ്റാൻഡേർഡ് ഓപ്ഷൻ തെരഞ്ഞെടുക്കാവുന്നതാണ്. നിലവിൽ, എച്ച്ഡി ക്വാളിറ്റിയിൽ ഫോട്ടോ അയക്കാനുള്ള ഫീച്ചർ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഈ ഫീച്ചർ എത്തിക്കാനാണ് വാട്സ്ആപ്പിന്റെ ശ്രമം.
Also Read: അസമിൽ നേരിയ ഭൂചലനം: റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി
Post Your Comments