ബെംഗളൂരു: ആത്മീയ സൗഖ്യം തേടി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി മഠാധിപതിയെ കബളിപ്പിച്ച് സ്വന്തമാക്കിയത് 47 ലക്ഷം രൂപ. കര്‍ണാടകയിലെ ബെംഗളൂരു റൂറല്‍ ജില്ലയിലെ നെലമംഗ താലൂക്കിലെ മഠാധിപതി ചെന്നവീര ശിവാചാര്യ സ്വാമിയാണ് ഇത് സംബന്ധിച്ച് ദാബാസ്പേട്ട് പൊലീസില്‍ പരാതി നല്‍കിയത്. മഞ്ജുള എന്ന പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചായിരുന്നു അജ്ഞാത യുവതി പണം തട്ടിയെടുത്തത്.
മൂന്ന് വർഷം മുൻപാണ് സ്വാമിയും യുവതിയും പരിചയപ്പെട്ടത്. പരസ്പരം നമ്പറുകൾ കൈമാറിയ ഇരുവരും നിരവധി തവണ വീഡിയോ കോൾ ചെയ്തിരുന്നുവെങ്കിലും പെൺകുട്ടി മുഖം വെളിപ്പെടുത്തിയിരുന്നില്ല. 2022ൽ കുടുംബവഴക്കിനിടെ തര്‍ക്കമുണ്ടായെന്നും മര്‍ദ്ദനത്തിൽ തനിക്ക് പരിക്കേറ്റെന്നും ചികിത്സക്കായി 37 ലക്ഷം രൂപ വേണമെന്നും യുവതി മഠാധിപതിയോട് പറഞ്ഞു. അദ്ദേഹം ഈ പണം യുവതിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. തുടർന്ന്, 10 ലക്ഷം രൂപ വിദ്യാഭ്യാസത്തിന്റെ ആവശ്യമെന്ന് പറഞ്ഞും യുവതി കൈക്കലാക്കി.
തന്റെ ആശുപത്രിയിലെ ചികിത്സയുടെ ബില്ലുകള്‍ അടക്കാന്‍ 55 ലക്ഷം രൂപ കടം വാങ്ങിയെന്നും ഈ 55 ലക്ഷം രൂപ മഠാധിപതി നല്‍കിയില്ലെങ്കില്‍ അത്മഹത്യ ചെയ്യുമെന്നും അത്മഹത്യകുറിപ്പിൽ മഠാധിപതിയുടെ പേര് എഴുതി വെക്കുമെന്നും പറഞ്ഞ് തുടര്‍ന്നും യുവതി ഭീഷണിപ്പെടുത്തി. ഇതിനിടെ യുവതി മഠാധിപതിയെ ഭീഷണിപ്പെടുത്തി മാപ്പ് പറയിക്കുന്ന വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. യുവതിയുടെ നീക്കങ്ങളില്‍ സംശയം തോന്നിയ മഠാധിപതി പെണ്‍കുട്ടി പറഞ്ഞ ആശുപത്രിയില്‍ ശിഷ്യര്‍ മുഖേന അന്വേഷിച്ചപ്പോഴാണ് ഇത്തരത്തിൽ ഒരു രോഗി അവിടെ ഇല്ലെന്ന് മനസിലാക്കിയത്. തുടര്‍ന്നാണ് മഠാധിപതി നിയമ നടപടി സ്വീകരിച്ചത്.
Post Your Comments