ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് മെർസർ. ജീവിതച്ചെലവ് അടിസ്ഥാനപ്പെടുത്തിയുള്ള പട്ടിക അനുസരിച്ച്, ഇത്തവണ ഏറ്റവും ചെലവേറിയ ഇന്ത്യൻ നഗരമായി തിരഞ്ഞെടുത്തിരിക്കുന്നത് മുംബൈയെ ആണ്. ഡൽഹി, ബെംഗളൂരു നഗരങ്ങളെ പിന്നിലാക്കിയാണ് ഏറ്റവും ചെലവേറിയ ഇന്ത്യൻ നഗരമായി മുംബൈ മാറിയിരിക്കുന്നത്. അതേസമയം, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, പൂനെ തുടങ്ങിയ ഇന്ത്യൻ നഗരങ്ങൾ മുംബൈയെക്കാൾ 50 ശതമാനത്തിലധികം കുറഞ്ഞ താമസച്ചെലവാണ് വാഗ്ദാനം ചെയ്യുന്നത്. ആഗോള റാങ്കിംഗ് പരിഗണിക്കുമ്പോൾ 147-ാം സ്ഥാനമാണ് മുംബൈയ്ക്ക് ഉള്ളത്.
അഞ്ച് ഭൂഖണ്ഡങ്ങളിലുള്ള 227 നഗരങ്ങളെ ഉൾക്കൊള്ളിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പാപ്പിടം, ഗതാഗതം, ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങൾ, വിനോദം എന്നിവ ഉൾപ്പെടെ ഓരോ സ്ഥലത്തെയും 200ലധികം മാനദണ്ഡങ്ങൾ പട്ടിക തയ്യാറാക്കുന്നതിനായി പരിഗണിച്ചിട്ടുണ്ട്. ആഗോള തലത്തിൽ ഹോങ്കോംഗ്, സിംഗപ്പൂർ, സൂറിച്ച് എന്നിവയാണ് ഏറ്റവും ചെലവേറിയ നഗരങ്ങൾ. ഇക്കുറി പാകിസ്ഥാനിലെ കറാച്ചി, ഇസ്ലാമാബാദ് എന്നിവ പട്ടികയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
Post Your Comments