കൂത്താട്ടുകുളം: കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. കൂത്താട്ടുകുളം കെ.എസ്.ഇ.ബി ഓഫീസിലെ ഓവർസിയർ കോതമംഗലം ചെറുവട്ടൂർ വേലമ്മകുടിയിൽ അബ്ദുൽ ജബ്ബാറിനെ (54)യാണ് പിടികൂടിയത്.
Read Also : ‘അച്ഛനെയും അമ്മയെയും അവഗണിക്കെന്ന് പറഞ്ഞു, ഞാൻ പൂജാമുറിയിൽ കയറരുത് എന്ന് പറഞ്ഞു’: വൈക്കം വിജയലക്ഷ്മി
വ്യാഴാഴ്ച രാത്രി 7.30ഓടെയാണ് ഇയാളെ പിടികൂടിയത്. പാലക്കുഴ സ്വദേശിക്ക് വീട് നിർമാണം തുടങ്ങാൻ താൽക്കാലിക കണക്ഷൻ നൽകാനാണ് ജബ്ബാർ കൈക്കൂലി ആവശ്യപ്പെട്ടത്. 3000 രൂപയാണ് കൈക്കൂലി വാങ്ങിയത്. കൂത്താട്ടുകുളത്തെ ഹോട്ടലിൽ പണവുമായി എത്താൻ ആവശ്യപ്പെടുകയും പാലക്കുഴ സ്വദേശി പണം കൈമാറുകയും ചെയ്തു. ഹോട്ടലിൽ നേരത്തേ എത്തിയ വിജിലൻസ് സംഘം ജബ്ബാറിനെ പിടികൂടുകയായിരുന്നു.
റേഞ്ച് ഡിവൈ.എസ്.പി ടോമി സെബാസ്റ്റ്യൻ, യൂനിറ്റ് ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, എസ്.ഐമാരായ പ്രതാപചന്ദ്രൻ, സുകുമാരൻ, ജയദേവൻ, ഷൈമോൻ, ബിനി, ജിജിൻ ജോസഫ്, മധു, അനിൽകുമാർ, മനോജ് എന്നിവരടങ്ങുന്ന വിജിലൻസ് സംഘമാണ് പിടികൂടിയത്.
Post Your Comments