കരുനാഗപ്പള്ളി: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പു നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കുലശേഖരപുരം കടത്തൂർ സ്വദേശി സിയാദ് (39) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളി പുത്തൻതെരുവിന് സമീപമുള്ള സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ 32ഗ്രാം ഭാരമുള്ള മാല പണയം വെച്ച് 125,000 രൂപ സിയാദ് വാങ്ങിയിരുന്നു. മാലയുടെ കൊളുത്തിൽ 916 ഹാൾ മാർക്ക് ഉണ്ടായതിനാൽ സ്ഥാപന ഉടമക്ക് സംശയം തോന്നിയിരുന്നില്ല.
Read Also : ജൂൺ 12 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും വീണ്ടും റദ്ദ് ചെയ്ത് ഗോ ഫസ്റ്റ്: യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും നൽകും
കുറച്ചുസമയം കഴിഞ്ഞ് മാല പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസിലായത്. കടയുടമയുടെ പരാതിയെ തുടർന്ന്, കരുനാഗപ്പള്ളി പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുമ്പും ഇയാൾ ഇവിടെ ആഭരണങ്ങൾ പണയം വെച്ചിട്ടുണ്ടെങ്കിലും അത് മുക്കുപണ്ടമാണോയെന്ന് വ്യക്തമല്ല.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു, എസ്.ഐമാരായ സുജാതൻപിള്ള, ഷാജിമോൻ, സി.പി.ഒ ഹാഷിം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments