
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ സംഘർഷത്തിൽ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖോക്കൻ ഗ്രാമത്തിലാണ് സംഘർഷം ഉടലെടുത്തത്. മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകൾ സിബിഐ രജിസ്റ്റർ ചെയ്തു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നൽകും. ഗൂഢാലോചന അന്വേഷിക്കാൻ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.
Post Your Comments