Latest NewsNewsBusiness

പിരിച്ചുവിടൽ നടപടികളുമായി ബൈജൂസ്, കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമാകാൻ സാധ്യത

ഇത്തവണ സെയിൽസ് ടീമിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാരെയാണ് പിരിച്ചുവിടൽ നടപടികൾ ബാധിക്കാൻ സാധ്യത

പിരിച്ചുവിടൽ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസ്. റിപ്പോർട്ടുകൾ പ്രകാരം, ആയിരം ജീവനക്കാരെ പിരിച്ചുവിടാനാണ് ബൈജൂസ് തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ സെയിൽസ് ടീമിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാരെയാണ് പിരിച്ചുവിടൽ നടപടികൾ ബാധിക്കാൻ സാധ്യത. അതേസമയം, പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ബൈജൂസ് ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

ഇത്തവണ രണ്ടാംഘട്ട പിരിച്ചുവിടലിനാണ് ബൈജൂസ് സാക്ഷ്യം വഹിക്കുന്നത്. ഈ വർഷം ആദ്യം മീഡിയ, ടെക്നോളജി, കണ്ടന്റ് എന്നീ ടീമുകളിൽ നിന്നും ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൂടാതെ, 15 ശതമാനം പേർക്കാണ് എൻജിനീയറിംഗ് മേഖലയിൽ നിന്നും തൊഴിൽ നഷ്ടമായത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 30 ശതമാനം ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്.

Also Read: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം

കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് ബൈജൂസിന്റെ കടബാധ്യതകളും, യുഎസ് കോടതിയിലെ നിയമപരമായ കേസുകളും പലതവണ വാർത്തയായിട്ടുണ്ട്. വിദേശ ധന വിനിമയ നിയമം അനുസരിച്ച്, ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന്റെ ബെംഗളൂരുവിൽ ഉള്ള വീട്ടിലും ഓഫീസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button