Latest NewsKeralaNews

വിവാദങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും ഇടയില്‍ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു

തിരുവനന്തപുരം: ലോകകേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. രാവിലെ 4.35 നുള്ള എമിറേറ്റ്സ് വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് തിരിച്ചു. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

Read Also: നമസ്കാരത്തിനിടെ കുഴഞ്ഞ് വീണ് വയോധികൻ മരിച്ചു

ന്യൂയോര്‍ക്കില്‍ ലോകകേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 15, 16 തീയതികളില്‍ ക്യൂബയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. ജോസ് മാര്‍ട്ടി ദേശീയ സ്മാരക സന്ദര്‍ശനവും പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും ഈ സന്ദര്‍ശനത്തിലുണ്ടാകും. വിദേശയാത്ര ധൂര്‍ത്തെന്ന പ്രതിപക്ഷ വിമര്‍ശനം രാഷ്ട്രീയ പ്രേരിതമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button