കാലവർഷം ഉടൻ എത്തും! ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നിർദ്ദേശം

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു കെട്ടിടം കണ്ടെത്തി ദുരന്തനിവാരണത്തിന് വേണ്ടിവരുന്ന ഉപകരണങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്

കാലവർഷം എത്താറായതോടെ ആവശ്യമായ തയ്യാറെടുപ്പുകൾ ഉടൻ നടത്താൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നിർദ്ദേശം. ചുഴലിക്കാറ്റിന്റെ സാന്നിധ്യത്തെ തുടർന്ന് ഇക്കുറി സാധാരണയിൽ കവിഞ്ഞ മഴ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ജൂൺ, ജൂലൈ മാസങ്ങളിൽ മഴയുടെ കാഠിന്യം കൂടാൻ സാധ്യതയുണ്ട്. അതിനാൽ, ആവശ്യമായ മുൻകരുതലുകൾ ഉടൻ തന്നെ സ്വീകരിക്കേണ്ടതാണ്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു കെട്ടിടം കണ്ടെത്തി ദുരന്തനിവാരണത്തിന് വേണ്ടിവരുന്ന ഉപകരണങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ കേന്ദ്രവുമായി അപതാമിത്ര, സിവിൽ ഡിഫൻസ് പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരെ അഗ്നിരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ ബന്ധിപ്പിക്കേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകൾക്കായി തിരഞ്ഞെടുത്തിട്ടുള്ള കെട്ടിടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും, പൊതുസ്ഥലങ്ങളിലും പരസ്യപ്പെടുത്തണം. ഈ കെട്ടിടങ്ങളിൽ വൈദ്യുതി, ടോയ്‌ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഓഗസ്റ്റ് മാസത്തിലെ മഴയുടെ സ്ഥിതി ഇപ്പോൾ പ്രവചിക്കാൻ സാധിക്കില്ലെങ്കിലും, സെപ്റ്റംബർ വരെ എല്ലാ ജില്ലകളിലും അവലോകന യോഗങ്ങൾ നടത്തേണ്ടതാണ്. ഗ്രാമപഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ വീതവും, നഗരസഭകൾക്ക് മൂന്ന് ലക്ഷം രൂപ വീതവും, കോപ്പറേഷനുകൾക്ക് അഞ്ച് ലക്ഷം രൂപ വീതവും ദുരന്തനിവാരണത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ അനുവദിക്കുന്നതാണ്.

Also Read: ഒഡിഷ തീവണ്ടിയപകടം: കാരണം സംബന്ധിച്ച് റെയിൽവേ ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നാഭിപ്രായമെന്ന് റിപ്പോർട്ട്

Share
Leave a Comment