
കാല്‍നഖത്തില്‍ കറുപ്പു നിറം വരുന്നത് അത്ര അസാധാരണമല്ല. പലര്‍ക്കും ഇതുണ്ടാകാറുണ്ട്. പലരും കുഴിനഖമെന്നും മറ്റും പറഞ്ഞ് ഇത് കാര്യമാക്കാറുമില്ല.
എന്നാല്‍, ഇത് വെറും ചര്‍മപ്രശ്‌നമാണെന്നു കരുതാന്‍ വരട്ടെ, പല ഗുരുതരമായ രോഗങ്ങളുടേയും ലക്ഷണമാണ് കാല്‍നഖത്തിലെ, പ്രത്യേകിച്ച് കാലിലെ തള്ളവിരല്‍ നഖത്തിലെ കറുപ്പ്.
ക്യാന്‍സര്‍ പല രീതിയിലും നമ്മുടെ ശരീരത്തെ ആക്രമിയ്ക്കുന്ന ഒന്നാണ്. ഏതു പ്രായത്തില്‍ വേണമെങ്കിലും ശരീരത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും ക്യാന്‍സറുണ്ടാകാം.
ശരീരം തന്നെ പല ലക്ഷണങ്ങളും കാണിച്ചു തരും. ഇതിലൊന്നാണ് കാല്‍നഖത്തിലെ കറുപ്പ്. ഇതല്ലാതെയും പല രോഗങ്ങളുടേയും ലക്ഷണമാണിതെന്നു വേണം, പറയാന്‍.
റെപ്പറ്റീറ്റീവ് ട്രോമ
റെപ്പറ്റീറ്റീവ് ട്രോമ എന്നൊരവസ്ഥയുണ്ട്. കാല്‍നഖത്തിലെ തള്ളവിരലില്‍ രക്തം കട്ട പിടിയ്ക്കുമ്പോഴുണ്ടാകുന്ന ഒന്ന്. സ്പോര്‍ട്സിലും മറ്റും പങ്കെടുക്കുമ്പോള്‍ ഇതുണ്ടാകുന്നതു സ്വാഭാവികം.
സബ്ഫംഗല്‍ ഹീമാറോമ
സബ്ഫംഗല്‍ ഹീമാറോമ എന്നൊരു കണ്ടീഷനുണ്ട്, കാല്‍നഖത്തില്‍ എന്തെങ്കിലും വീണാല്‍ കൃത്യമായ ചികിത്സ ലഭിയ്ക്കാത്തതു കൊണ്ടുമാത്രം രക്തം കട്ട പിടിയ്ക്കുന്നത്. ഇതും നഖത്തിന്റെ കറുപ്പിന് കാരണമാകും.
ഫംഗല്‍ അണുബാധകള്‍
ഫംഗല്‍ അണുബാധകള്‍ പലപ്പോഴും നഖത്തിനുള്ളില്‍ കറുപ്പു നിറമുണ്ടാകാന്‍ കാരണമാകും. അത് നഖത്തിന്റെ കറുപ്പിന് കാരണമാകുകയും ചെയ്യും.
സ്‌കിന്‍ ക്യാന്‍സറിന്റെ ഒരു ലക്ഷണം
സ്‌കിന്‍ ക്യാന്‍സറിന്റെ ഒരു ലക്ഷണം കൂടിയാണ് കാലിന്റെ നഖത്തിലുണ്ടാകുന്ന കറുപ്പ്. ക്യാന്‍സര്‍ കോശങ്ങള്‍ നഖത്തിനടിയില്‍ വളരുന്നത് ചിലപ്പോള്‍ കറുപ്പ് നിറമുണ്ടാക്കും.
Post Your Comments