ആരുമറിയാതെ കൂട്ടിച്ചേർത്ത ഡാറ്റ ആരുമറിയാതെ തന്നെ പിൻവലിച്ചിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിലവിലുണ്ടായിരുന്ന 61 രൂപയുടെ റീചാർജ് പ്ലാനിൽ നിന്നുമാണ് ഡാറ്റയുടെ അളവ് വെട്ടിക്കുറച്ചിരിക്കുന്നത്. തുടക്കത്തിൽ ഈ പ്ലാനിൽ 6 ജിബി ഡാറ്റ മാത്രമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, ജിയോ ഒറ്റയടിക്ക് 4 ജിബി ഡാറ്റയാണ് അധികമായി വർദ്ധിപ്പിച്ചത്. ഇതോടെ, 61 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 10 ജിബി ഡാറ്റ വരെയാണ് ലഭിച്ചിരുന്നത്.
വളരെ നിശബ്ദമായാണ് കമ്പനി ഈ റീചാർജ് പ്ലാനിന്റെ ഡാറ്റാ പരിധി ഉയർത്തിയതും പിൻവലിച്ചതും. കഴിഞ്ഞ മെയ് മാസമാണ് 4 ജിബി ഡാറ്റ അധികമായി അനുവദിച്ചത്. ഒരു ദിവസത്തെ ക്വാട്ട തീർന്ന് 61 രൂപയ്ക്ക് ടോപ്പ്- അപ്പ് ചെയ്യുന്നവർക്ക് 10 ജിബി ഡാറ്റ ലഭിക്കുമായിരുന്നു. ഐപിഎൽ സമയത്ത് ഈ ഓഫർ ലഭിച്ചതിനാൽ ഉപഭോക്താക്കൾക്ക് ഏറെ ഗുണം ചെയ്തിരുന്നു. 239 രൂപയിൽ താഴെയുള്ള തുകയിൽ റീചാർജ് ചെയ്തിരുന്ന ഉപഭോക്താക്കൾക്ക് ഡാറ്റാ ബൂസ്റ്ററായി തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനായിരുന്നു 61 രൂപയുടേത്.
Post Your Comments