KeralaLatest NewsNews

കാലവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാത്തിരിപ്പിനൊടുവില്‍ കാലവര്‍ഷം സംസ്ഥാനത്ത് എത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.

Read Also: സംസ്ഥാനത്ത് നാളെ അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ആരംഭിക്കും, മത്സ്യവില കുത്തനെ ഉയരാൻ സാധ്യത

ഇത്തവണ ഒരാഴ്ച വൈകിയാണ് കാലവര്‍ഷം എത്തിയത്. അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം എത്താന്‍ ഇത്രയും വൈകുന്നത്. 2019ലും ജൂണ്‍ എട്ടിനാണ് കാലവര്‍ഷം എത്തിയത്. കാലവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ജൂണ്‍ ഒമ്പതിന് 10 ജില്ലകളിലും 10ന് ആറ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button