ഇന്ത്യൻ യൂട്യൂബർമാരെ ലക്ഷ്യമിട്ടുള്ള ഹാക്കിംഗ് പതിവാക്കുന്നതായി റിപ്പോർട്ട്. ദിവസങ്ങൾക്കകം നിരവധി യൂട്യൂബർമാരുടെ അക്കൗണ്ടുകളാണ് ഹാക്കർമാർ കയ്യടക്കിയിരിക്കുന്നത്. അടുത്തിടെ കൊമേഡിയനും ഇന്റർനെറ്റിലെ ശ്രദ്ധേയ വ്യക്തിയുമായ തന്മയ് ഭട്ടിന്റെ യൂട്യൂബ് ചാനലാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ട്വിറ്റർ മുഖാന്തരമാണ് തന്മയ് ഭട്ട് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ചാനലിന്റെ പേര് മാറ്റി ‘ടെസ്‌ല കോർപ്പ്’ എന്നാക്കുകയും, ചാനലിലെ മുഴുവൻ വീഡിയോകളും നീക്കം ചെയ്തിട്ടുമുണ്ട്.
തന്മയ് ഭട്ടിന്റെ അക്കൗണ്ടിന് ഉണ്ടായിരുന്ന ടു ഫാക്ടർ ഓഡിഫിക്കേഷൻ മറികടന്നാണ് ഹാക്കർമാർ അക്കൗണ്ട് സ്വന്തമാക്കിയത്. എന്നാൽ, ഗൂഗിളിൽ നിന്നും, യൂട്യൂബിൽ നിന്നും അടിയന്തര സഹായം തേടിയതോടെ മണിക്കൂറുകൾക്കുശേഷം അക്കൗണ്ട് വീണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട്. തന്മയ് ഭട്ടിന് പുറമേ, സ്റ്റാന്റ് അപ്പ് കൊമേഡിയന്മാരായ ഐശ്വര്യ മോഹൻ രാജ്, അബ്ദു റോസിക് തുടങ്ങിയവരുടെയും യൂട്യൂബ് ചാനലുകൾ ഹാക്ക് ചെയ്തിട്ടുണ്ട്. ഇവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത ശേഷം ചാനലിന്റെ പേര് ‘ടെസ്‌ല’ എന്നാക്കുകയും, ടെസ്‌ലയുടെ ലോഗോയും മറ്റും ചാനലിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. അടുത്തിടെ പ്രമുഖ മാധ്യമപ്രവർത്തകയായിരുന്ന ബർഖ ദത്തിന്റെ ‘മോജോ സ്റ്റോറി’ എന്ന യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തിരുന്നു.
Post Your Comments