KeralaLatest NewsNews

പ്രതിസന്ധി കാലത്ത് പണം ചെലവഴിക്കുന്നത് കല; ധനവകുപ്പിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണം ചെലവഴിക്കുന്നതില്‍ മുന്‍ഗണന നിശ്ചയിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധി കാലത്ത് പണം ചെലവഴിക്കുന്നതാണ് കലയെന്നും മുഖ്യമന്ത്രി ധനവകുപ്പിനെ ഓര്‍മ്മിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വിദേശ യാത്രക്ക് തലേന്ന് സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി അവലോകന യോഗം വിളിച്ച് ചേർക്കുകയായിരുന്നു.

സംസ്ഥാനം വലിയ പ്രതിസന്ധിയാണ് സാമ്പത്തിക മേഖലയില്‍ നേരിടുന്നത്. പദ്ധതികള്‍ക്ക് പണം തികയുന്നില്ലെന്ന പരാതി വകുപ്പുകള്‍ക്കുണ്ട്. ക്ഷേമ പെന്‍ഷന്‍ അടക്കം ആനുകൂല്യങ്ങളിലുമുണ്ട് കുടിശിക. ചലവു ചുരുക്കി മുന്നോട്ട് പോകാതെ മറ്റ് വഴിയില്ലെന്ന വിശദീകരണം വന്നതോടെയാണ് പ്രതിസന്ധി കാലത്ത് പണം ചെലവഴിക്കുന്നതാണ് കലയെന്ന് മുഖ്യമന്ത്രി യോഗത്തെ ഓര്‍മ്മിപ്പിച്ചത്. ക്ഷേമ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ മുടങ്ങരുതെന്നും അദ്ദേഹം നിർദേശം നൽകി കഴിഞ്ഞു.

ജനങ്ങളെ നേരിട്ട് ബാധിക്കാത്ത വിധം കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും, ഇതിന് അർഹരായവരെ മുന്‍ഗണന പ്രകാരം നിശ്ചയിക്കാമെന്നുമാണ് അദ്ദേഹം ധനവകുപ്പിന് നൽകുന്ന നിര്‍ദ്ദേശം. അതേസമയം ലോകകേരളസഭാ മേഖലാ സമ്മേളനത്തിനായി മറ്റെന്നാള്‍ രാവിലെ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള വിദേശ യാത്ര ധൂര്‍ത്താണെന്ന ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button