KeralaLatest NewsNews

അമ്പൂരി രാഖി വധക്കേസ്, മൂന്ന് പ്രതികളും കുറ്റക്കാര്‍

തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസില്‍ മൂന്നും പ്രതികളും കുറ്റക്കാരെന്ന് കോടതി. അമ്പൂരി തട്ടാന്‍മുക്ക് സ്വദേശികളായ അഖില്‍, ജ്യേഷ്ഠന്‍ രാഹുല്‍, കണ്ണന്‍ എന്ന ആദര്‍ശ് എന്നിവരെയാണ് തിരുവനന്തപുരം ആറാം സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരേ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു. ഈ മാസം ഒന്‍പതിനു പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കും.

Read Also: ‘എന്നാലും എന്റെ ശ്രീമതി ടീച്ചറെ..’: കെ വിദ്യയെ വിമർശിച്ച ശ്രീമതി ടീച്ചറെ പരിഹസിച്ച് ഹരീഷ് പേരടി

2019 ജൂണ്‍ 21നാണ് കേസിന് ആസ്പദമായി കൊലപാതകം നടക്കുന്നത്. ഒന്നാം പ്രതിയായ അഖില്‍ തന്റെ കാമുകിയായ രാഖിയെ വീട്ടില്‍ എത്തിച്ച് സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. ആഴ്ചകള്‍ മുന്‍പേ തയാറാക്കിയ തിരക്കഥ പ്രകാരമാണു കൊലപാതകമെന്നു സ്ഥിരീകരിക്കുന്നതായിരുന്നു കുറ്റപത്രം.

അഖിലും രാഖിയും അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ മറ്റാരു യുവതിയുമായി അഖിലിന്റെ വിവാഹം ഉറപ്പിച്ചു. ഇത് രാഖി എതിര്‍ത്തതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ജൂണ്‍ 21നു കൊച്ചിയിലെ ജോലി സ്ഥലത്തേക്കെന്നു പറഞ്ഞിറങ്ങിയ രാഖി, അഖില്‍ ആവശ്യപ്പെട്ടതു പ്രകാരം വൈകിട്ട് നെയ്യാറ്റിന്‍കരയിലെത്തി. പുതിയതായി നിര്‍മിക്കുന്ന വീടു കാണിക്കാനെന്ന് പറഞ്ഞാണ് രാഖിയെ അമ്പൂരിയിലെത്തിച്ചത്. ആളൊഴിഞ്ഞ പ്രദേശത്തുവച്ച് രാഖിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. ഇതിനായി മുന്‍കൂട്ടി കുഴിയും തയാറാക്കിയിരുന്നു. വേഗത്തില്‍ അഴുകാനും ദുര്‍ഗന്ധം പുറത്തു വരാതിരിക്കാനുമായി മൂന്നു ചാക്ക് ഉപ്പും ചേര്‍ത്താണ് മൃതദേഹം കുഴിച്ചുമൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button