തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ വഴി ചൊവ്വാഴ്ച കണ്ടെത്തിയത് 49,317 നിയമലംഘനങ്ങള്‍. ചൊവ്വാഴ്ച വൈകീട്ട് വരെ മാത്രമുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. നിയമലംഘനം നടത്തിയ 8454 സംഭവങ്ങളാണ് എ ഐ ക്യാമറകള്‍ കണ്ടെത്തിയത്.
Read Also: നിങ്ങളുടെ ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണങ്ങൾ ഇവയാണ്
ഏറ്റവും കുറവ് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് ആലപ്പുഴ ജില്ലയിലാണ്. ജില്ലയില്‍ 1252 നിയംലംഘനങ്ങളാണ് ചൊവ്വാഴ്ച വൈകീട്ട് വരെയുള്ള സമയത്ത് കണ്ടെത്തിയിരിക്കുന്നത്. കൊല്ലത്ത് 6301, പത്തനംതിട്ട 1772, കോട്ടയം 2425, ഇടുക്കി 1844, എറണാകുളം 5427, തൃശൂര്‍ 4684, പാലക്കാട് 2942, മലപ്പുറം 4212, കോഴിക്കോട് 2686, വയനാട് 1531, കണ്ണൂര്‍ 3708, കാസര്‍ഗോഡ് 2079 എന്നിങ്ങനെയാണ് ചൊവ്വാഴ്ച കണ്ടെത്തിയ നിയമലംഘനങ്ങള്‍.
എഐ ക്യാമറ വഴി കേരളത്തിലുടനീളം ചൊവ്വാഴ്ച കണ്ടെത്തിയത് 28891 നിയമലംഘനങ്ങളാണ്.
Post Your Comments