ഹൃദയ ശസ്ത്രക്രിയയ്ക്ക് പേരുകേട്ട ഡോക്ടറായ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ അദ്ദേഹം സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ധൻ കൂടിയാണ്. രാത്രിയിൽ ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചത്. എല്ലാ ദിവസത്തെയും പോലെ രോഗികളെ കണ്ടതിനുശേഷം ആശുപത്രി ഷെഡ്യൂൾ പൂർത്തിയാക്കിയാണ് അദ്ദേഹം വീട്ടിലെത്തിയത്.
അത്താഴം കഴിക്കുന്ന സമയം വരെ ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടിട്ടില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചിട്ടുണ്ട്. എന്നാൽ, രാവിലെ ഉണരാൻ വൈകിയതോടെ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ ബെഡ്റൂമിൽ എത്തിയതോടെയാണ് ചലനമറ്റ രീതിയിൽ കാണപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് ഗൗരവിന്റെ മരണത്തിന് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. തന്റെ മെഡിക്കൽ ജീവിതത്തിൽ ഇതുവരെ 16,000 ഹൃദയ ശസ്ത്രക്രിയകളാണ് ഡോ. ഗൗരവ് ഗാന്ധി നടത്തിയിട്ടുള്ളത്.
Also Read: മധുരപ്രിയമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Post Your Comments