Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

കൊല്ലം സുധി യാത്രയായത് തന്റെ അവസാന ആഗ്രഹം സഫലമാക്കാനാകാതെ; കണ്ണ് നിറഞ്ഞ് സഹപ്രവർത്തകരും ആരാധകരും

തോട്ടയ്ക്കാട്: അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും. താരത്തിനെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി സഹപ്രവർത്തകരാണെത്തിയത്. പ്രിയ സുഹൃത്തിനെ കുറിച്ച് സഹപ്രവർത്തകർ പറയുന്ന കാര്യങ്ങൾ ആരാധകരുടെ കണ്ണ് നനയിക്കുന്നതാണ്. സുഹൃത്തായ ഉല്ലാസ് പന്തളം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കൊല്ലം സുധി തന്റെ ഏറ്റവും വലിയ സ്വപ്നം നടന്നു കാണുന്നതിന് മുൻപ് വിടപറഞ്ഞുവെന്ന് അദ്ദേഹം വേദനയോടെ ഓർത്തെടുക്കുന്നു.

സ്വന്തമായി ഒരു വീട് എന്നതായിരുന്നു കൊല്ലം സുധിയുടെ ഏറ്റവും വലിയ ആഗ്രഹം. വീട് വെക്കാൻ സാധിക്കാത്തതിന്റെ സങ്കടം പറഞ്ഞ് സുധി ഇപ്പോഴും കരയുമായിരുന്നുവെന്ന് ഉല്ലാസ് പന്തളം ഓർത്തെടുക്കുന്നു. വീട് എന്ന ഒരു സ്വപ്നം ബാക്കി വെച്ചാണ് സുധി ഈ ലോകത്തിൽ നിന്നും പോയത്. ഒരു വീട് വയ്ക്കണം എന്നുള്ള ആഗ്രഹം അവന് ഉണ്ടായിരുന്നുവെന്ന് സഹപ്രവർത്തകൻ കൂടിയായ ഉല്ലാസ് പന്തളം പറയുമ്പോൾ, ഏതൊരു സാധാരണക്കാരനും അതിന്റെ ആഴം മനസിലാകും.

‘കഴിഞ്ഞമാസം 25ന് എന്റെ ജന്മദിനം ആയിരുന്നു. അന്ന് ഫ്ലവേഴ്സ് സ്റ്റാർ മാജിക് ഷൂട്ട് കഴിഞ്ഞ് ഞങ്ങൾ ഒത്തുകൂടി. ആ സമയത്ത് വീട് വെക്കാൻ സാധിക്കാത്തതിന്റെ സങ്കടം പറഞ്ഞ് അവൻ കരഞ്ഞിരുന്നു. പ്രോഗ്രാമുകൾ ധാരാളം വരുന്നുണ്ട് ഹോം ലോണുകൾ എടുക്കാമെന്നും എല്ലാം ശരിയാകും എന്നൊക്കെ ഞാനും ബിനു അടിമാലിയും അവനോട് പറഞ്ഞു. വീട് എന്ന ഒരു സ്വപ്നം ബാക്കി വെച്ചാണ് സുധി ഈ ലോകത്തിൽ നിന്നും പോയത്. ഞെട്ടിക്കുന്ന മരണവാർത്ത കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്. ഒന്നും പറയാൻ പോലും സാധിക്കാത്ത ഒരു അവസ്ഥയിലാണ്. ഈ മാസം ഒന്നാം തീയതി ഒരുമിച്ചുള്ള ഷൂട്ട് കഴിഞ്ഞതേയുള്ളൂ. 24 കണക്ട് പ്രോഗ്രാമിനും ഞാനും പങ്കെടുക്കേണ്ടതായിരുന്നു. ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ടാണ് ഒഴിവായത്. അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നുണ്ട്’, ഉല്ലാസ് പന്തളം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button