![](/wp-content/uploads/2023/02/nia.jpg)
ന്യുഡല്‍ഹി: പഞ്ചാബിലും ഹരിയാനയിലും എന്‍ഐഎ പരിശോധന. പത്ത് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. നിരോധിത ഭീകര സംഘടനയായ ഖാലിസ്താന്‍ ടൈഗര്‍ ഫോഴ്‌സിനായാണ് പരിശോധന. പഞ്ചാബില്‍ ഒമ്പതിടത്തും ഹരിയാനയില്‍ ഒരിടത്തുമാണ് പരിശോധന.
നിരോധിത സംഘടനയ്ക്കു വേണ്ടി ഫണ്ട് സമാഹരണം, അതിര്‍ത്തി കടന്നുള്ള ആയുധക്കടത്ത്, സ്‌ഫോടന വസ്തുക്കളുടെ കടത്ത് എന്നിവയ്ക്ക് ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയാണ് നടപടി. ഇവർ മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് എൻഐഎ വൃത്തങ്ങൾ പറയുന്നു. സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 20ന് എന്‍ഐഎ സ്വമേധയ കേസെടുത്തിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡും യുഎപിഎയിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസ്.
ഈ കേസുമായി ബന്ധപ്പെട്ട രണ്ട് പേരെ എന്‍ഐഎ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ഷ ദല്ല എന്നയാളുടെ കൂട്ടാളികളായ അമൃത്പാല്‍ സിംഗ് എന്ന അമ്മി, അമൃത്ക് സിംഗ് എന്നിവരാണ് മേയ് 19ന് പിടിയിലായത്. ഫിലിപ്പീല്‍സില്‍ നിന്ന് ഡല്‍ഹിയില വിമാനമിറങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഇരുവരും പഞ്ചാബ് സ്വദേശികളാണ്.
Post Your Comments