തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ എഐ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതോടെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. എഐ ക്യാമറ സ്ഥാപിച്ച സ്ഥലത്തിന് തൊട്ടുമുമ്പായി യൂത്ത് കോണ്‍ഗ്രസ് ‘നിങ്ങള്‍ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്’ എന്ന മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു.
പ്രതിഷേധ ബോര്‍ഡിനൊപ്പം നില്ക്കുന്ന ചിത്രം, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചു. യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡിന് മുന്നില്‍ നിന്നെടുത്ത ചിത്രമാണ് മാങ്കൂട്ടത്തില്‍ പങ്കുവെച്ചത്. ‘നിങ്ങള്‍ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്. 100 മീറ്ററിന് അപ്പുറം അഴിമതി ക്യാമറ നിങ്ങളെ പിഴിയാന്‍ കാത്തിരിക്കുന്നു’, എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.
Post Your Comments