ErnakulamLatest NewsKeralaNattuvarthaNews

മൂവാറ്റുപുഴയാറിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞു

കിഴക്കമ്പലം സ്വദേശി ജോയൽ സണ്ണിയാണ് (22) മരിച്ചത്

എറണാകുളം: എറണാകുളം തമ്മാനിമറ്റം മൂവാറ്റുപുഴയാറിൽ കാണാതായ യുവാവിൻ്റെ മൃതദേഹം ലഭിച്ചു. പിറവം നെച്ചൂർ കടവിൽ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. കിഴക്കമ്പലം സ്വദേശി ജോയൽ സണ്ണിയാണ് (22) മരിച്ചത്.

Read Also : ‘പാലം തകര്‍ന്നതല്ല, തകര്‍ത്തതാണ്’: നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ സംഭവത്തിൽ വിശദീകരണവുമായി തേജസ്വി യാദവ്‌

ഇന്നലെ വൈകിട്ടോടെയാണ് പൂതൃക്ക പരിയാരത്ത് താമസിക്കുന്ന ജോയൽ സണ്ണിയെ പുഴയില്‍ കാണാതായത്. ബന്ധുക്കൾക്കൊപ്പം എത്തിയ ജോയൽ പുഴയിലേയ്ക്ക് ഇറങ്ങിയതിനു പിന്നാലെ ഒഴുക്കിൽപ്പെടുകയായിരുന്നു. ജോയലിനെ രക്ഷിക്കാനിറങ്ങിയ മറ്റൊരാളും ഒഴുക്കിൽ പെട്ടെങ്കിലും നാട്ടുകാർ രക്ഷിച്ച് കരയ്ക്ക് എത്തിച്ചു. രാത്രി മൂന്ന് മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും ജോയലിനെ കണ്ടത്താനായില്ല.

യുവാവിന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചിരുന്നു. തുടർന്നാണ് മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button